Skip to main content
Submitted by admin on Mon, 12/03/2018 - 12:14

ഇന്ത്യന്‍ സമൂഹത്തിന് ഇനി മുന്നേറണമെങ്കില്‍ സ്ത്രീകളുടെ ജനാധിപത്യപരമായ തുല്യത ഉറപ്പാക്കപ്പെടണം സ്വതന്ത്രമായ ആവിഷ്‌കാരങ്ങള്‍ക്ക് ഇടമുണ്ടാകണം. സ്ത്രീവാദം അഥവാ ഫെമിനിസം ഏകശിലാ രൂപത്തിലുള്ള ആശയമല്ല. സ്ത്രീവിമോചനംഎങ്ങനെ സാദ്ധ്യമാക്കാം എന്ന കാര്യത്തിലും വ്യത്യസ്തതകള്‍ നിലനില്ക്കുന്നു. ഇന്നത്തെ അവസ്ഥ മാറണം എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. സ്ത്രീവിമോചനത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് എന്‍ കെ രവീന്ദ്രന്‍ മലയാളികളുടെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തെയും സാഹിത്യത്തെയും പരിശോധിക്കുകയാണിവിടെ. സ്ത്രീശരീരവും പ്രണയവും ദാമ്പത്യവും മാതൃത്വവും, ഈ പരികല്പനകള്‍ക്കു പിന്നിലെ പ്രത്യയശാസ്ത്രവും ഇതില്‍ പരിശോധിക്കപ്പെടുന്നു. സാറാ ജോസഫിന്റെ അവതാരിക ഈ പുസ്തകത്തെ കൂടുതല്‍ മൂല്യവത്താക്കുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് എന്നിവ നേടിയ ഈ പുസ്തകത്തിന്റെ ചിന്ത പതിപ്പിറക്കാനായതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.