Skip to main content
Submitted by admin on Mon, 12/03/2018 - 11:34

നിയമത്തെയും, നിയമസംവിധാനത്തെയും കുറിച്ച് അഭിഭാഷകരോ നിയമവിദ്യാര്‍ത്ഥികളോ അല്ലാത്ത സാധാരണ ജനങ്ങള്‍ക്ക് അറിവു പകരുന്ന ഒന്നാണ് ഡോ. സെബാസ്റ്റ്യന്‍ പോള്‍ രചിച്ച നിയമം, നിയമത്തിന്റെ വഴികള്‍ എന്ന ഗ്രന്ഥം. നിയമം എങ്ങനെ ആവിഷ്‌കരിക്കപ്പെട്ടുവന്നു,നിയമവാഴ്ച എന്തുകൊണ്ടു നിലനില്ക്കണം, നിയമം ഏതെല്ലാം വിധത്തില്‍, നിയമത്തില്‍ ജനങ്ങളുടെ സ്ഥാനം ഇങ്ങനെ ഒട്ടേറെ അറിവുകള്‍ ഗ്രന്ഥത്തിന്റെ ആദ്യ അദ്ധ്യായങ്ങളില്‍ ലഭ്യമാണ്. വഴിയും ചരിത്രവും, ജനാധിപത്യം, സ്വാതന്ത്ര്യം, കോടതി, നീതി പൊലീസ്, ജീവിതം, സ്വകാര്യത എന്നിങ്ങനെ എട്ടു ഭാഗങ്ങളായാണ് ഗ്രന്ഥം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഓരോ ഭാഗത്തിലും തൊട്ടെടുക്കാവുന്ന തരത്തില്‍ വളരെ പ്രസക്തമായ നിരവധി ലേഖനങ്ങള്‍. കാലിക പ്രസക്തമായ പല കാര്യങ്ങളെയും സംബന്ധിച്ച ആദ്യ പ്രതികരണമെന്ന നിലയിലാണ് ഓരോന്നും രചിക്കപ്പെട്ടിട്ടുള്ളതെങ്കിലും നിയമ ബോധവല്ക്കരണത്തിനുള്ള അതിപ്രധാനമായ ഒരു സംഭാവനയാണ് ഈ ഗ്രന്ഥം. ഈ ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ് അഭിമാനത്തോടെ പുറത്തിറക്കുന്നു.