Skip to main content
K K Vasu

സാഹിത്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവാര്‍ഡ് (1 ലക്ഷം രൂപ), എന്‍ സി ഇ ആര്‍ ടി ദേശീയ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ബാലസാഹിത്യ അക്കാദമി അവാര്‍ഡ്, സ്റ്റേറ്റ് അവാര്‍ഡ്, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം അവാര്‍ഡ്, ക്രിസ്റ്റ്യന്‍ ലിറ്ററേച്ചര്‍ സൊസൈറ്റി അവാര്‍ഡ്, ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ അവാര്‍ഡ്, ഭീമ അവാര്‍ഡ് തുടങ്ങി പതിമൂന്നോളം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ടെലിവിഷനില്‍ സര്‍ക്കാരിന്റെ ഇലക്‌ട്രോണിക് മീഡിയ അവാര്‍ഡും ഫിലിമില്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവെല്‍ അവാര്‍ഡും എഞ്ചിനീയറിങ്ങില്‍ കേരള സര്‍ക്കാരിന്റെ എനര്‍ജി കണ്‍സര്‍വേഷന്‍ അവാര്‍ഡും ലഭിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായി 50 ലേറെ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. 775 ലേറെ വിശേഷാല്‍ ടി വി പ്രോഗ്രാമുകളുടെ ഗവേഷണവും രചനയും അവതരണവും നിര്‍വഹിച്ചു. ലോകത്തിലെതന്നെ ആദ്യത്തെ ഓഫ് ഷോര്‍ വേവ് എനര്‍ജി നിലയത്തിന്റെ സി പി (കണ്‍ട്രോള്‍ പാനല്‍) ഐ ഐ ടി യുടെ സഹായത്തോടെ, നിര്‍മിച്ച് പ്രവര്‍ത്തിപ്പിച്ചു. കൃഷ്ണന്‍ എഴുത്തച്ഛന്റെയും ലക്ഷ്മിയമ്മയുടെയും ഒമ്പത് മക്കളില്‍ മൂത്തവനായി ജനിച്ച് തന്റെ അനുജന്‍ രാമനോടൊപ്പം കാട്ടില്‍ പണിയെടുത്ത് ബാല്യം കഴിച്ചുകൂട്ടി. 18-ാംവയസില്‍ സ്വയം പഠിച്ച് മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ പ്രീ-യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ പ്രശസ്ത വിജയം നേടി. തുടര്‍ന്ന് സ്‌കോളര്‍ഷിപ്പോടെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് കണ്‍ട്രോള്‍ സിസ്റ്റം, ഇലക്ട്രിക് ഡിസൈന്‍ എന്നിവയില്‍ വിശേഷാല്‍ പഠനം നടത്തി. ശാസ്ത്രകേരളം കുടുംബജീവിതം, ജി കെ ഡൈജസ്റ്റ് ഇന്‍വെസ്റ്റര്‍ എന്നിവയുടെ പത്രാധിപരായിരുന്നു. ഗവണ്‍മെന്റിന്റെ സിവില്‍ സര്‍വീസ് അക്കാദമിയിലും ഐ ഇ ഐ കേരള സ്റ്റേറ്റ് സെന്ററിലും കെ എല്‍ എം ലും വിസിറ്റിങ് ഫാക്കല്‍ട്ടിയായും ഇ ഡി സിയുടെയും ഐ സി ഐ സിയുടെയും ഓണററി ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. ഭാര്യ : എസ് വി കമലാദേവി മക്കള്‍ : ലതിക, രാജ്കമല്‍ വിലാസം : ശങ്കര്‍ ലൈന്‍, തിരുവനന്തപുരം 695 010