Skip to main content
Ambikasuthan Mangad

കാസര്‍കോട് ജില്ലയിലെ ബാരഗ്രാമത്തില്‍ ജനനം. റാങ്കുകളോടെ എം എ, എംഫില്‍ ബിരുദങ്ങള്‍. 'കഥയിലെ കാലസങ്കല്പം' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ്. കാരൂര്‍, ഇടശ്ശേരി, അങ്കണം, ചെറുകാട്, അബുദാബിശക്തി, മലയാറ്റൂര്‍ പ്രൈസ്, വി ടി ഭട്ടതിരിപ്പാട്, എസ് ബി ടി, കോവിലന്‍, വി പി ശിവകുമാര്‍, കേളി അവാര്‍ഡ് തുടങ്ങി 25 ഓളം പുരസ്‌കാരങ്ങള്‍ നേടി. ആദ്യ കാമ്പസ് നോവലിന്റെയും (ജീവിതത്തിന്റെ ഉപമ) ആദ്യ നാട്ടുഭാഷാ നിഘണ്ടുവിന്റെയും (പൊഞ്ഞാറ്) എഡിറ്റര്‍. നാല് നിരൂപണ ഗ്രന്ഥങ്ങളും പതിനേഴ് ചെറുകഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. ആകെ 46 പുസ്തകങ്ങള്‍. എന്‍മകജെ, മരക്കാപ്പിലെ തെയ്യങ്ങള്‍ എന്നിവ നോവലുകള്‍. കഥകളും നോവലും വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത കഥകള്‍ (ഡിസി ബുക്‌സ്) 2014 ല്‍ പ്രസിദ്ധീകരിച്ചു. കേരളത്തിലെ മികച്ച കോളേജദ്ധ്യാപകനുള്ള പ്രൊഫ. ശിവപ്രസാദ് ഫൗണ്ടേഷന്‍ അവാര്‍ഡ് 2015 ല്‍ ലഭിച്ചു. ഇപ്പോള്‍ കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ മലയാളം വിഭാഗം അദ്ധ്യക്ഷന്‍. ഭാര്യ : രഞ്ജിനി മക്കള്‍ : മാളവിക, ശിവന്‍ വിലാസം : മലയാളവിഭാഗം നെഹ്‌റു കോളേജ് കാഞ്ഞങ്ങാട് ഫോണ്‍ : 9446270627