Skip to main content
ഇരുപത്തി മൂന്നു വയസ്സുകാരനായ ജേണലിസം വിദ്യാര്‍ത്ഥി. സെന്‍ട്രല്‍ കര്‍ണ്ണാടകയിലെ ദാവണ്‍ഗെരെ സര്‍വ്വകലാശാലയില്‍ പഠിക്കുന്നു. മാതാവ്: യശോധാമ്മ. പ്രസാദിന്റെ കവിതാസമാഹാരം ഒഡലകിച്ചു 2015 ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ദളിത് ജീവിതാവസ്ഥയും അവര്‍ക്കെതിരെ തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ആക്രമണങ്ങളും വിവേചനങ്ങളും ഉള്ളുറപ്പോടെ വിമര്‍ശന വിധേയമാക്കുന്നതാണ് ഇതിലെ കവിതകള്‍. കവിതാ സമാഹാരം പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് ആര്‍ എസ് എസ് ഗുണ്ടകള്‍ പ്രസാദിനെ താമസസ്ഥലത്തുനിന്നും പിടിച്ചുകൊണ്ടുപോയി നീചമായി മര്‍ദ്ദിച്ച് അവശനാക്കി. അക്രമകാരികള്‍ മദ്യപിച്ച് കുഴഞ്ഞുപോയിരുന്നതിനാലാണ് ഹുച്ചംഗി പ്രസാദിന് രക്ഷപ്പെടാനായത്. മര്‍ദ്ദനത്തിനുശേഷവും ഈ കവി ജാതിമേധാവിത്വത്തിനും ദളിത് പീഡനത്തിനുമെതിരെ എഴുതിക്കൊണ്ടേയിരിക്കും എന്ന് ഉശിരോടെ പ്രസ്താവിക്കുകയുണ്ടായി.