Skip to main content

 ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ കഴിഞ്ഞ ഒരു ദശാബ്ദമായി ചിന്ത പങ്കടുക്കുന്നു. ഈ വർഷത്തെ ബുക്ക് ഫെയറിൽ ചിന്ത എല്ലാ കൊല്ലത്തേയും പോലെ വായനക്കാർക്ക് ഇഷ്ടപ്പെട്ട നിരവധി പുസ്തങ്ങളുമായി ആണ് എത്തിച്ചെരുന്നത്. മലയാളത്തിലെ പ്രധാനപെട്ട എഴുത്തുകാരുടെയെല്ലാം പുസ്തകങ്ങൾ ഇവിടെ എത്തിക്കുവാൻ ചിന്ത ശ്രമിച്ചിട്ടുണ്ട് . അത് കൂടാതെ ലോക ക്ലാസിക്കുകളുടെ നല്ല ഒരു ശേഖരം ഈ ബുക്ക് ഫെയറിൽ ഉൾപെടുത്തിയിട്ടുണ്ട്. മാർക്സിന്റെ ഇരുനൂറാം ജന്മവാർഷികം ആഘോഷിയ്ക്കുന്ന ഈ വേളയിൽ, മാർക്സിസ്റ്റ് ക്ലാസിക്കുകളുടെ നല്ല ഒരു ശേഖരം ഈ ബുക്ക് ഫെയറിൽ ഉണ്ടാകും. വായനക്കാർക്ക് ഹൃദ്യമാകും എന്ന് ഉറപ്പുള്ള പ്രധാനപെട്ട ഒരു പാട്  എഴുത്തുകാരുടെ നോവലുകൾ, കഥകൾ, ഏല്ലാം ഈ ബുക്ക് ഫെയറിൽ ലഭ്യമാകുന്നതാണ്. അതു പോലെ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ബാലസാഹിത്യ കൃതികളും പഠനസഹായികളായ വിജ്‍ഞാനവർഷം സീരിസ് ബുക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം ഈ ബുക്ക് ഫെയറിൽ പ്രധാനപെട്ട എഴുത്തുകാരെ നിങ്ങളെ നേരിട്ട് പരിചയപ്പെടുത്തുന്നുമുണ്ട്. വർത്തമാനം എന്ന നോവൽ ഈ ബുക്ക് ഫെയറിൽ പ്രകാശനം ചെയുന്നതിനോടനുബന്ധിച്ച്, അതിന്റെ കർത്താവായ ബി. എം. സുഹ്റയെ പരിചയപ്പെടാനും അവരുമായി സംവദിക്കാനുമുള്ള അവസരം ഉണ്ടാകുന്നതായിരിക്കും. അതുകൂടാതെ ബഹുമാനപ്പെട്ട ശ്രീ എം. എ. ബേബി, ക്രിസോസ്റ്റം തിരുമേനിയും തമ്മിൽ ഉള്ള ഇന്റർവ്യൂവിന്റെ ഇംഗ്ലീഷ് വേർഷനും ഈ ബുക്ക് ഫെയറിൽ പ്രകാശനം ചെയുന്നു.

വായനക്കാർക്ക് ഇഷ്ടപ്പെടുന്ന ഒരുപാട് മികച്ച നോവലുകളും കഥകളുമായി ആണ് ചിന്ത ഇത്തവണയും ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ എത്തിച്ചേരുന്നത്. പുതിയ പുസ്തങ്ങൾ വാങ്ങുവാനും പ്രശസ്തരായ എഴുത്തുകാരെ പരിചയപ്പെടാനുമുള്ള ഒരു നല്ല അവസരം ഈ ബുക്ക് ഫയറിലൂടെ നിങ്ങൾക്ക് ലഭിയ്ക്കുകയും ചെയ്യും. ഗൾഫ് നാടുകളിലുള്ള എല്ലാ പുസ്തക സ്നേഹികളായ മലയാളികളെയും ചിന്തയുടെ സ്റ്റാളിലേക്ക് സ്വാഗതം ചെയ്യുന്നു.

Leave a Comment

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
CAPTCHA This question is for testing whether or not you are a human visitor and to prevent automated spam submissions.