Skip to main content

ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച സി റഹീമിന്റെ Beautiful Birds, Feathered Friends എന്നീ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം ഷാര്‍ജ ബുക്ക് ഫെയറിന്റെ ചിന്ത സ്റ്റാളില്‍വെച്ച് സിപിഐ (എം) പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി നിര്‍വഹിച്ചു. പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡ് അംഗം ആര്‍ കൊച്ചുകൃഷ്ണന്‍, പി വി കെ പനയാല്‍ എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. 

ചടങ്ങില്‍ വയലാര്‍ അവാര്‍്ഡ് ജേതാവ് കെ വി മോഹന്‍കുമാറിനെ എം എ ബേബി ആദരിച്ചു. മാതൃഭൂമി ജോയിന്‍ മാനേജിംഗ് ഡയറക്ടര്‍ എം വി ശ്രേയാംസ്‌കുമാറിന് ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ ഇംഗ്ലീഷ് പുസ്തകത്തിന്റെ പതിപ്പ് എം എ ബേബി നല്‍കി. സി റഹിം, ബിജു സോമന്‍, ബാബു ജോണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.   

Leave a Comment

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
CAPTCHA This question is for testing whether or not you are a human visitor and to prevent automated spam submissions.