Skip to main content

   

ചിന്ത പബ്ലിഷേഴ്സ് 45 വർഷം പൂർത്തിയാകുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യക്കകത്തും പുറത്തുമുള്ള ലോകോത്തര പ്രസാധകരെ പങ്കെടുപ്പിച്ച് സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 07 വരെ പുസ്തകോത്സവം സംഘടിപ്പിക്കുന്നു. അതോടൊപ്പം പ്രളയാനന്തര നവകേരള സൃഷ്ടിക്കായി മലയാളം ഒരുമിക്കുന്ന അവസരത്തിൽ നമ്മുടെ സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളെക്കുറിച്ചും പരിസ്ഥിതി ലോലതയെക്കുറിച്ചുമുള്ള പുനർവിചിന്തനത്തിന് ഞങ്ങൾ വേദിയൊരുക്കുന്നു. പ്രശസ്ത ശാസ്ത്രജ്ഞരും രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരും ഒന്നിക്കുന്ന ഈ സംഗമം ഡോ. റ്റി. എം. തോമസ് ഐസക് ഉത്‌ഘാടനം ചെയ്യും. ശ്രീ. പി. നാരായണൻ (ex MP) സെമിനാർ മോഡറേറ്റ് ചെയ്യും.

പശ്ചിമഘട്ടവും കരുതലും 
അവതരണം : കെ. കെ. കൃഷ്ണകുമാർ 
ചർച്ച : ഐ. ബി. സതീശ് MLA, ഡോ. അജയകുമാർ വർമ്മ, ഡോ. കോ ജയകുമാർ, എ. നിസാമുദ്ദിൻ, ഡോ. ഡി. നന്ദകുമാർ, ഡോ. ജോൺ മത്തായി, സി. കെ. കരുണാകരൻ, ജോജി കൂട്ടുമ്മൽ  

കുട്ടനാടിന്റെ ആവാസവ്യവസ്ഥിതിയും പുനർനിർമ്മിതിയും 
അവതരണം : കെ. എൻ. ഹരിലാൽ 
ചർച്ച : ഡോ. ജിജു പി. അലക്സ്, ഡോ. ബാബു മാത്യു, ഡോ. സി. ഭാസ്കരൻ, ഡോ. ജേക്കബ് ജോൺ, ഡോ. എം. ജോയ്, ഡോ. കെ. കെ. ഈശ്വരൻ,  ടെറൻസ് ആൻറണി, വി. എം. സുനിൽ 

തീരദേശ ജീവനം 
അവതരണം : ഡോ. കെ. വി. തോമസ് 
ചർച്ച : ഷേക് പരീത്, അനിൽ നാഗേന്ദ്രൻ, റ്റി. പീറ്റർ, ഡോ. എൻ. ശശിധരൻ, റ്റി. ഡി. വേലായുധൻ, ബി. റ്റി. വി. കൃഷ്ണൻ 

സുസ്ഥിര പാർപ്പിടം 
അവതരണം : ഡോ. ജി. ശങ്കർ
ചർച്ച : പി ബി. സാജൻ, ആർ. ഡി. പത്മകുമാർ, ദിലീപ് കുമാർ, നീന 

സെമിനാറിലേക്കും, പുസ്തകോത്സവത്തിലേക്കും താങ്കളുടെ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു .

കെ. ശിവകുമാർ 
ജനറൽ മാനേജർ  

Leave a Comment

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
CAPTCHA This question is for testing whether or not you are a human visitor and to prevent automated spam submissions.