Skip to main content

ചിന്ത സ്‌കൂള്‍ പ്ലസ് പുസ്തകങ്ങളുടെ പ്രകാശനവും പുസ്തകോത്സവവും

ഉദ്ഘാടനം:

സി രവീന്ദ്രനാഥ്, (ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി)

ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍

2018 ജൂലൈ 17, 18, 19

പുസ്തകപ്രകാശനം:

18.07.2018 ഉച്ചയ്ക്ക് 1.30, ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍, തോന്നയ്ക്കല്‍

 

പ്രകാശനച്ചടങ്ങിനോടനുബന്ധിച്ചുള്ള പ്രത്യേക വിലക്കിഴിവ് സ്‌കൂള്‍ പ്ലസിന്റെ 785 രൂപ വിലവരുന്ന 10 പുസ്തകങ്ങള്‍

ഒന്നിച്ച് എടുക്കുന്നവര്‍ക്ക് 500 രൂപയ്ക്ക് നല്‍കുന്നതാണ്‌


കാര്യപരിപാടി

തീയതി: 18.07.2018

ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍  ഓഡിറ്റോറിയം, തോന്നയ്ക്കല്‍

രക്ഷിതാക്കളുടെ ശില്പശാല

സമയം: രാവിലെ 10.30

വിഷയം: പോസിറ്റീവ് പാരന്റിംഗ്

സി കാര്‍ത്തികേയന്‍

(സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍, സര്‍വ്വശിക്ഷാ അഭിയാന്‍ കേരളം (റിട്ട.)

 

പുസ്തകപ്രകാശനം

സമയം: ഉച്ചയ്ക്ക് 1.30

 

സ്വാഗതം:             ശ്രീമതി. എച്ച് ജയശ്രീ (പ്രിന്‍സിപ്പല്‍)

അദ്ധ്യക്ഷന്‍:          ശ്രീ. വി ശശി (ബഹു. ഡെപ്യൂട്ടി സ്പീക്കര്‍)

പുസ്തകപ്രകാശനവും

വായനാസന്ദേശവും: ശ്രീ. സി രവീന്ദ്രനാഥ്, ബഹു. കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി

പുസ്തകപരിചയം:   ശ്രീ. കെ ശിവകുമാര്‍ (ജനറല്‍ മാനേജര്‍, ചിന്ത പബ്ലിഷേഴ്‌സ്)

സാന്നിധ്യം:         ശ്രീ. വേങ്ങോട് മധു (പഞ്ചായത്ത് പ്രസിഡന്റ്)

                         ശ്രീമതി. എസ് രാധാദേവി (ജില്ലാ പഞ്ചായത്ത് മെമ്പര്‍)

                         അഡ്വ. എം യാസിര്‍ (ബ്ലോക്ക് വൈസ്പ്രസിഡന്റ്)

                         ശ്രീമതി. എം എസ് ഉദയകുമാരി (വാര്‍ഡ് മെമ്പര്‍)

                         ശ്രീ. വി രാജേന്ദ്രന്‍ നായര്‍ (എസ് എം സി ചെയര്‍മാന്‍)

                         ശ്രീ. ജി സജയകുമാര്‍ (പിടിഎ പ്രസിഡന്റ്)

                         ശ്രീ. വി മുരളീധരന്‍ നായര്‍ (ചെയര്‍മാന്‍, വിദ്യാലയ സംരക്ഷണ സമിതി)

നന്ദി:                  ശ്രീമതി. എ റസിയാബീവി (ഹെഡ്മിസ്ട്രസ്സ്)


 

ബഹുമാന്യരേ,

വിദ്യാഭ്യാസം എന്നത് പാഠപുസ്തകത്തിലോ ക്ലാസ് മുറിയിലോ ഒതുങ്ങുന്ന ഒരു പ്രക്രിയ അല്ലെന്ന് ഏവര്‍ക്കും അറിയാം. പാഠപുസ്തകങ്ങള്‍ ഒരു തുടക്കം മാത്രമാണ്. ക്ലാസില്‍ പഠിക്കുന്ന ആശയങ്ങള്‍ ശരിയായ ധാരണയില്‍ എത്തുന്നതിനും അത് നിത്യജീവിതത്തില്‍ പ്രയോജനപ്പെടുന്നതിനും പരന്നതും ആഴത്തിലുമുള്ള വായന അത്യാവശ്യമാണ്. ഈ ആവശ്യം പ്രയോഗവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ചിന്ത ''സ്‌കൂള്‍ പ്ലസ്'' എന്ന പുസ്തകങ്ങള്‍ കുട്ടികള്‍ക്കായി പ്രസിദ്ധീകരിച്ചുവരുന്നു. അതിന്റെ ഭാഗമായി പത്ത് പുസ്തകങ്ങള്‍ ജൂലൈ 18-ന് നമ്മുടെ സ്‌കൂളില്‍വെച്ച് ബഹു. കേരള വിദ്യാഭ്യാസമന്ത്രി ശ്രീ. സി രവീന്ദ്രനാഥ് പ്രകാശനം ചെയ്യുന്നു. ഒന്ന് മുതല്‍ പന്ത്രണ്ട് വരെ ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് അനിവാര്യമായും വായിച്ചിരിക്കേണ്ട പ്രസ്തുത പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലും അവരുടെ ഭാഷയിലുമാണ് രചിച്ചിരിക്കുന്നത്.

പുസ്തക പ്രകാശനത്തിന്റെ ഭാഗമായി ചിന്ത സ്‌കൂള്‍ പ്ലസിന്റെ നേതൃത്വത്തില്‍ കേരളത്തിലെ പ്രധാന പ്രസാധകരുടെ പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രദര്‍ശനവും സംഘടിപ്പിച്ചുണ്ട്. ജൂലൈ 17, 18, 19 തീയതികളിലായി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പ്രദര്‍ശനം നടക്കുന്നത്.

വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അദ്ധ്യാപകര്‍, മുന്‍ വിദ്യാര്‍ത്ഥികള്‍, പ്രദേശത്തെ മറ്റു വിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികള്‍ തുടങ്ങി വായനയില്‍ താല്‍പ്പര്യമുള്ള എല്ലാപേര്‍ക്കും ഈ പ്രദര്‍ശനം കാണാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ക്കുവേണ്ടി പോസിറ്റീവ് പാരന്റിംഗ് എന്ന വിഷയത്തില്‍ ഒരു ശില്പശാലയും സംഘടിപ്പിച്ചിട്ടുണ്ട്.

പ്രസ്തുത പ്രകാശനച്ചടങ്ങിലും രക്ഷിതാക്കളുടെ ശില്പശാലയിലും പുസ്തകപ്രദര്‍ശനത്തിലും പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Leave a Comment

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
CAPTCHA This question is for testing whether or not you are a human visitor and to prevent automated spam submissions.