Skip to main content

 ബി എം സുഹറയുടെ ഏറ്റവും പുതിയ നോവല്‍ 'വര്‍ത്തമാനം' ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിലെ റൈറ്റേഴ്‌സ് ഫോറത്തില്‍ വെച്ച് പ്രകാശനം ചെയ്തു. യു എ ഖാദര്‍, വി ടി മുരളിയ്ക്ക് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. വക്രിച്ച് കഥകളെഴുതുന്ന ഇക്കാലത്ത് നേര്‍രേഖയുടെ കഥകളാണ് ബി എം സുഹറയുടെ കഥകെളന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് യു എ ഖാദര്‍ പറഞ്ഞു. തന്റെ ജീവിതപരിസരത്തുനിന്നും ജീവിതാനുഭങ്ങളില്‍നിന്നും കഥകള്‍ മെനയുന്ന കഥാകാരിയാണ് ബി എം സുഹറ. വായന ബുദ്ധിമുട്ടുള്ള ഒരേര്‍പ്പാടായിരുന്ന കാലത്ത് വായന ഒരു സുഖകരമായൊരനുഭവമാക്കാന്‍ സുഹറയുടെ എഴുത്തിനു കഴിഞ്ഞുവെന്നും യു എ ഖാദര്‍ കൂട്ടിച്ചേര്‍ത്തു.

 

പെണ്‍കുട്ടികള്‍ എഴുതുന്നതിനെ ഒരു കുറ്റമായി കരുതിയിരുന്നപ്പോള്‍ പല തടസ്സങ്ങളെയും എതിര്‍പ്പുകളെയും അതിജീവിച്ചാണ് താനൊരു എഴുത്തുകാരിയായതെന്ന് ബി എം സുഹറ പറഞ്ഞു. വര്‍ത്തമാനം എന്റെ നാടിന്റെ കഥാപരിസരത്തുനിന്ന് കണ്ടെടുത്ത കഥാപാത്രങ്ങളാളെന്നും സുഹറ പറഞ്ഞു.

 

പുസ്തകപ്രകാശനച്ചടങ്ങില്‍ മാസ് സാഹിത്യവിഭാഗം കണ്‍വീനര്‍ അനില്‍ അമ്പാട്ട് സ്വാഗതവും, സെക്രട്ടറി തുളസീദാസ് നന്ദിയും പറഞ്ഞു. എഴുത്തുകാരനായ സി റഹിം, ചിന്ത പബ്ലിഷഴ്‌സ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഗോപിനാരായണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Comment

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
CAPTCHA This question is for testing whether or not you are a human visitor and to prevent automated spam submissions.