Skip to main content

ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച അംബേദ്കര്‍ രചിച്ച് ആനന്ദ് തെല്‍തുംദെ ആമുഖ പഠനം തയ്യാറാക്കി രാധാകൃഷ്ണന്‍ ചെറുവല്ലി പരിഭാഷപ്പെടുത്തിയ ഇന്ത്യയും കമ്യൂണിസവും എന്ന പുസ്തകത്തിന്റെ പ്രകാശനം പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറിയും കഥാകൃത്തുമായ അശോകന്‍ ചരുവില്‍ നിര്‍വ്വഹിച്ചു. പുസ്തകം ഡോ. എം ആര്‍ ബൈജു ഏറ്റുവാങ്ങി.സോഷ്യലിസത്തേയും കമ്മ്യൂണിസത്തേയും ഇന്ത്യൻ സാമൂഹ്യക്രമത്തേയും പറ്റിയുള്ള അംബേദ്‌കർ ചിന്തകളെ വിശകലനം ചെയ്യുകയാണ് ആനന്ദ് തെൽതുംദെ ഈ പുസ്തകത്തിൽ. മനുഷ്യർ തമ്മിൽ സഹവർത്തിത്വത്തോടെ കഴിയുന്ന പുതിയ സമൂഹത്തിനെ ആണ് മാർക്സും അംബേദ്കറും ലക്ഷ്യമിടുന്നത്.സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളിൽ നിലനിൽക്കുന്ന വൈരുദ്ധ്യങ്ങളേയും സമന്വയ സാദ്ധ്യതകളേയും വിമർശനാത്മകമായി അഭിസംബോധന ചെയ്യുന്ന കൃതി യാണ് ഇന്ത്യയും കമ്മ്യൂണിസവും.

പുസ്തകപ്രകാശനത്തോടനുബന്ധിച്ച് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വിലങ്ങ് വീഴുമ്പോള്‍ എന്ന വിഷയത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ വരവരറാവു ഉള്‍പ്പെടെയുവരെ ഭീമ കൊരേഗാവ് സംഭവത്തിന്റെ പേരില്‍ വീട്ട് തടങ്കലില്‍ വയ്ക്കുകയും, ആനന്ദ് തെല്‍തുംദെയെപ്പോലുള്ളവരുടെ വീടുകള്‍ റെയ്ഡ് നടത്തി ലാപ്‌ടോപ്പുകളും പഠനരേഖകളും പിടിച്ചെടുത്ത കേന്ദ്രസര്‍ക്കാരിന്റെ കിരാതനടപടിയില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തു.

ഇത്തരം ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ വിശാലമായ ഐക്യം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യം ശ്രീ. അശോകന്‍ ചരുവില്‍ ഊന്നിപ്പറഞ്ഞു. ചിന്ത പബ്ലിഷേഴ്‌സ് സംഘടിപ്പിച്ചിട്ടുള്ള ആനിവേഴ്‌സറി പുസ്തകോത്സവത്തിന്റെ ഭാഗമായാണ് പുസ്തകപ്രകാശനവും ചര്‍ച്ചയും സംഘടിപ്പിച്ചത്. പുസ്തകോത്സവം ഒക്‌ടോബര്‍ 7 വരെ ചിന്ത പബ്ലിഷേഴ്‌സ് അങ്കണത്തില്‍ നടക്കും.

ഡോ. കെ എന്‍ ഗണേശ്, വിനോദ് വൈശാഖി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ഡോ. ഡി ജയദേവദാസ് അധ്യക്ഷം വഹിച്ച യോഗത്തില്‍ രാധാകൃഷ്ണന്‍ ചെറുവല്ലി സ്വാഗതവും രാജേഷ് ചിറപ്പാട് കൃതജ്ഞതയും രേഖപ്പെടുത്തി.

 

Leave a Comment

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
CAPTCHA This question is for testing whether or not you are a human visitor and to prevent automated spam submissions.