Che
Download (2.53 MB)
10
മരണത്തിന്റെ തണുപ്പും നിശ്ശബ്ദതയുടെ വിഹ്വലതയും ആദ്യാവസാനം വായനക്കാരനെ അനുഭവിപ്പിക്കുന്ന ഒരു രചനയാണ് യമദൂത്. സ്വന്തം മനസ്സില്‍ കടന്നു കൂടിയ ജാരനെ പുറമേ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ മനസ്സിലെ ഇരുട്ടും ഭയവും കറുപ്പും ഒക്കെ ചാലിച്ചു രൂപപ്പെടുത്തിയ ഒരു കൃതി. മലയാളത്തില്‍ അടുത്ത കാലത്തിറങ്ങിയ അനവധിയായ നാടകങ്ങളില്‍ നിന്ന് രചനാപരമായും ദര്‍ശനപരമായും ഈ നാടകം വേറിട്ട് നില്ക്കുന്നു.
കറുത്തവനായ ഒഥല്ലോയെ കണ്ടിരിക്കുക എന്നതുതന്നെ വേദനാജനകമാണ്. അഞ്ചു നൂറ്റാണ്ടായി ഒഥല്ലോ എന്ന കറുത്ത മനുഷ്യന്റെ ദുരന്തകഥ ഇത്രയേറെ രംഗവേദികളില്‍ അരങ്ങേറിയിട്ടും കറുത്തവനോടുള്ള മനോഭാവത്തില്‍ കാര്യമായ മാറ്റമൊന്നും വെളുത്തവര്‍ക്ക് ഉണ്ടായിട്ടില്ല.'' - ബെന്‍ ഒക്രി
ഷേക്സ്പിയറുടെ നാടകം ലോകത്ത് എവിടെയെങ്കിലും എന്നും അരങ്ങേറുന്നുണ്ടാവും, തനതുരൂപത്തിലും പുത്തന്‍ വ്യാഖ്യാനങ്ങളുടെ രൂപത്തിലും. അത്രയേറെ ആകര്‍ഷിക്കാന്‍ എന്താണീ നാടകത്തില്‍ ഉള്ളത്. ഒഥല്ലോ നാം തന്നെയാണ്. അല്ലെങ്കില്‍ ഓരോ ഒഥല്ലോയെയും ചുമന്നാണ് നമ്മുടെ നടത്തം. മലയാളത്തിലെ ശ്രദ്ധേയമായ നാടകകൃത്തായ എം എന്‍ വിനയകുമാര്‍ സര്‍റിയലിസത്തിന്റെ സാദ്ധ്യതകള്‍ യമദൂതില് പരിശോധിക്കുന്നു. മരണത്തിന്റെ തണുപ്പും നിശ്ശബ്ദയുടെ വിഹ്വലതയും ആദ്യാവസാനം അനുഭവിപ്പിക്കുന്ന നാടകമാണ് യമദൂത്. ഷേക്സ്പിയറിന്റെ നാടകത്തില്‍നിന്നും ഒഥല്ലോ, ഇയാഗോ, ഡെസ്ഡിമോണ തുടങ്ങിയവരുടെ മരണശേഷമുള്ള കുറച്ചു സമയമെടുത്ത് പ്രേക്ഷകര്‍ക്കു നല്‍കുകയാണ് യമദൂതില്.
പൂമുഖം
ബ്ലോഗ്
ഉപാധികളും നിബന്ധനകളും
സ്വകാര്യതാനയം
റീഫണ്ടും റദ്ദാക്കലും
ഞങ്ങളെ സമീപിക്കുക
Download (6.65 MB)
Download (5.77 MB)
ചിന്ത പബ്ലിഷേഴ്സ്
എ കെ ജി സെന്റർ സമീപം,
വിവേകാനന്ദ നഗർ ,
കുന്നുകുഴി റോഡ് ,
വന്ചിഞ്ചൂർ പി.ഓ,
7994678841
1973 സെപ്തംബര്‍ 23 ന് പ്രവര്‍ത്തനമാരംഭിച്ചു. 2000-ലേറെ പുസ്തകങ്ങള്‍ പുറത്തിറക്കി വിജ്ഞാനകുതുകികളായ പൊതുവായനക്കാരെയും വിദ്യാര്‍ത്ഥികളെയും രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകരെയുമുദ്ദേശിച്ച് പുതിയ സ്കീമുകള്‍ ആവിഷ്ക്കരിച്ച് പ്രവര്‍ത്തിക്കുന്നു. സാമൂഹ്യനീതിക്കും ജനാധിപത്യത്തിനുംവേണ്ടിയുള്ള ബഹുജനമുന്നേറ്റങ്ങള്‍ക്കു കരുത്തുപകരുകയെന്ന ലക്ഷ്യത്തോടെ യശശ്ശരീരനായ ഇ എം എസിന്റെ മുന്‍കൈയിലാണ് ചിന്ത പബ്ലിഷേഴ്സ് സ്ഥാപിക്കപ്പെട്ടത്. സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ പ്രശ്നങ്ങളെ ജനപക്ഷത്തുനിന്നു വിലയിരുത്തന്ന കൃതികളിലൂടെ മലയാള പ്രസാധനരംഗത്ത് ചിന്ത വേറിട്ട സാന്നിധ്യമറിയിച്ചു. ലോകരാഷ്ട്രീയത്തിലെ വഴിത്തിരവുകളും വിശ്വസാഹിത്യത്തിലെ അനശ്വര രത്നങ്ങളും പഠന-വിശകലനങ്ങളായും പരിഭാഷയായും ചിന്ത മലയാള വായനാലോകത്തിന് പരിചയപ്പെടുത്തി. ലാഭം മാത്രം ലക്ഷ്യമിടുന്ന പ്രസാധന സംസ്കാരത്തിനു ബദലായി, കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ടു കൊണ്ടുപോകുന്ന പുരോഗമനവായനയ്ക്കുവേണ്ടി ചിന്ത നിലകൊണ്ടു.
വൈവിധ്യവല്‍ക്കരണത്തിലൂടെയും ആധുനികവല്‍ക്കരണത്തിലൂടെയും മലയാള പ്രസാധനലോകത്തിന്റെ മുഖ്യധാരയില്‍ ചിന്ത സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. വൈജ്ഞാനിക സാഹിത്യത്തിന്റെ അചുംബിത മേഖലകള്‍ മലയാളവായനക്കാര്‍ക്ക് അനുഭവവേദ്യമാക്കുന്നവയാണ് ചിന്തയുടെ പുതിയ സ്കീമുകള്‍. ആഗോളവല്‍ക്കരണ കാലത്തിന്റെ മുഖമുദ്രയായ കമ്പോളതന്ത്രങ്ങളോട് എതിരിട്ടുനില്ക്കാന് മികവും ആധുനികവല്‍ക്കരണവും ക്രിയാത്മകമായ പുത്തനാശയങ്ങളും ചിന്തയെ സഹായിക്കുന്നു. 'പ്രതിബദ്ധതയോടൊപ്പം പ്രഫഷണലിസം' എന്നതാണ് ചിന്തയുടെ പുതിയ സമീപനം. വൈജ്ഞാനിക സാഹിത്യത്തിലും ബാലസാഹിത്യത്തിലും ചിന്ത നടത്തുന്ന ചുവടുവയ്പുകള്‍ അതു സാക്ഷ്യപ്പെടുത്തുന്നു.
2018 © Chintha Publishers All Rights Reserved.