ഇരുപതാം നൂറ്റാണ്ടില്‍ കേരളമണ്ണിനെ ചൂടുപിടിപ്പിച്ച ഒട്ടേറെ പരിവര്‍ത്തന, സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളുടെ നടുവിലൂടെയാണ് ഡോ. പുതുശ്ശേരി രാമചന്ദ്രന് നടന്ന് മുന്നേറിയത്. വൈവിദ്ധ്യമാര്‍ന്ന അത്തരം അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ സാംസ്കാരിക ജീവിതത്തിന്റെ ഭൂമിക. കവി, ഭാഷാഗവേഷകന്‍, അദ്ധ്യാപകന് എന്നീ നിലകളില്‍ അദ്ദേഹം ഏറെ ആദരിക്കപ്പെട്ടു. ഭാഷയ്ക്കും സാഹിത്യത്തിനും എന്നെന്നും ഓര്‍മ്മിക്കാവുന്ന സംഭാവനകള്‍ നല്കി. ലോകമലയാള സമ്മേളനത്തിലൂടെ ലോകത്തിന്റെ മുന്നില്‍ മലയാളത്തിന്റെ സ്ഥാനം ഉയര്‍ത്തിക്കാട്ടി. ആ അനുഭവങ്ങളുടെ രേഖാരൂപമാണ് തിളച്ചമണ്ണില്‍ കാല്‍നടയായി എന്ന ആത്മകഥ.