ലോകത്തിന്റെ വെളിച്ചമാണ് ശ്രീബുദ്ധന്. ലോകചരിത്രത്തെ മാറ്റിമറിച്ച മഹാത്മാക്കളില്‍ ഒരാള്‍. രാജകുമാരനായ സിദ്ധാര്ത്ഥന് കൊട്ടാരത്തിലെ എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ചുകൊണ്ട്, ഗൗതമമുനിയായി മാറി. അതായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. ദുഃഖമാണ് മനുഷ്യന്റെ സ്ഥായീഭാവമെന്നു കണ്ടെത്തിയ സിദ്ധാര്ത്ഥന് ദുഃഖനിവാരണത്തിനുള്ള കാരണം തേടിയാണ് തന്റേതായതെല്ലാം ഉപേക്ഷിച്ച് നാടു ചുറ്റിയത്. നീണ്ട തപസ്സിലൂടെ നേടിയെടുത്ത ജ്ഞാനത്തിന്റെ വെളിച്ചം ലോകത്തിനു പകര്‍ന്നു നല്‍കാനായി തന്റെ ശിഷ്ടജീവിതം സമര്‍പ്പിച്ച ശ്രീബുദ്ധന്റെ ജനനം, ജീവിതം, തത്ത്വങ്ങള്‍, ബുദ്ധമതം എന്നിവയിലൂടെയുള്ള ഒരു യാത്രയാണ് ഈ പുസ്തകം.