കുട്ടികളുടെ ശ്രദ്ധ പിടിച്ചുനിര്‍ത്തുന്ന കൗതുകകരമായ ആഹാരസമ്പാദന രീതികളും, വളര്ച്ചാശൈലികളും വംശ സംരക്ഷണ മാര്‍ഗ്ഗമുള്ള സസ്യങ്ങളെ നിരീക്ഷിച്ചും, സാമ്യവ്യത്യാസങ്ങള്‍ കണ്ടെത്തിയും മനുഷ്യര്‍ ഉള്‍പ്പെടുന്ന ജീവലോകത്തിന്റെ പരസ്പര ബന്ധത്തെ സ്വയം തിരിച്ചറിയാന്‍ ഉതകുന്ന ഒരു കൃതിയാണിത്. സമാനതകളില്ലാത്ത പ്രത്യേകതകള്‍ പരിചയപ്പെടുത്തുന്നതിലുടെ ഭൂമിയില്‍ ജിവന്റെ സംരക്ഷകരായ സസ്യങ്ങളോട് കുട്ടികള്‍ക്ക് താല്പര്യമുണ്ടാക്കാനും അവയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള മനോഭാവം കുട്ടികളില്‍ രൂപപ്പെടാനും ഈ കൃതി സഹായിക്കും ഏഴാം ക്ലാസ് വരെയുള്ള സയന്‍സ് പാഠപുസ്തകങ്ങളിലെ പാഠങ്ങള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ഈ പുസ്തകം ഉതകും.