എല്ലാ മതങ്ങള്‍ക്കും ആദ്ധ്യാത്മികതയുടെ തലമുള്ളതുപോലെ മതങ്ങളെ ചുറ്റിപ്പറ്റി ആദ്ധ്യാത്മിക തട്ടിപ്പുകാരും നിലനില്‍ക്കുന്നുണ്ട്. അവരുടെ ഉള്ളറകള്‍ പുറം സമൂഹത്തിന് അപ്രാപ്യമാണ്. ഇതാ ചരിത്രത്തിലാദ്യമായി ഒരു ആദ്ധ്യാത്മിക തട്ടിപ്പുകാരന് സ്വയം വെളിപ്പെടുത്തുന്നു. ജിന്നുകളുടെയും മലക്കുകളുടെയും തീച്ചാമുണ്ഡിമാരുടെയും ലോകത്തേക്കു കടക്കുന്ന നിങ്ങള്‍ക്ക് അത്ഭുതസിദ്ധികളിലേക്കുള്ള കുറുക്കുവഴികളും നോവലിസ്റ്റ് കാട്ടിത്തരുന്നു! അസാധാരണമായ ആഖ്യാനപാടവം. കറുത്ത ഫലിതത്തിന്റെ ശക്തി.