കിനാവ് എന്ന തന്റെ പഴയ നോവലിലെ കഥാപാത്രങ്ങളുടെയും അവരുടെ പിന്തുടര്ച്ചക്കാരുടെയും വര്‍ത്തമാനകാല ജീവിതങ്ങളിലേക്ക് സഞ്ചരിക്കുന്ന ബി എം സുഹറ, ആഖ്യാനത്തിലും ആവിഷ്കാരത്തിലും പുതിയ വായനാനുഭവം നല്‍കുകയാണ്. ഏകാന്തതയുടെ മാളങ്ങളിലെ ഇരുട്ടില്‍ വീര്‍പ്പുമുട്ടുന്ന പഴയ തലമുറകളുടെയും പ്രവാസികളായി മാറിയ പുതിയ തലമുറകളുടെയും ജീവിതസംഘര്‍ഷങ്ങളും സ്വപ്നങ്ങളും സങ്കടങ്ങളും വന്നു നിറയുന്ന അപൂര്‍വ രചന