നിത്യജീവിത വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട വാങ്മയ രൂപങ്ങളാണ് പഴഞ്ചൊല്ലുകള്‍. ആശയങ്ങളുടെ ഫലപ്രദവും ശക്തവുമായ ആവിഷ്കാരത്തിന് അവ വളരെയേറെ സഹായിക്കുന്നു. സാംസ്കാരിക ചരി്രതരേഖകള് നമുക്കിവയില്‍ നിന്നും ലഭിക്കും. ഭാഷാപഠനത്തിനും ഭാഷാഭേദവിജ്ഞാനത്തിനും പഴമൊഴികള്‍ സഹായകങ്ങളാണ്. സാമൂഹിക ജീവിതത്തിന്റെ ചിത്രവും ചരിത്രവും അവ വരച്ചുകാട്ടുന്നു. നാടന്‍ സാഹിത്യത്തിന്റെ ഒരു പ്രധാന ഭാഗമായ പഴഞ്ചൊല് സാഹിത്യത്തെക്കുറിച്ചുള്ള ഈ പഠന ഗ്രന്ഥത്തില്‍ അനുബന്ധമായി കുറെ പഴഞ്ചൊല്ലുകളും കൊടുത്തിരിക്കുന്നു.