ഗുജറാത്തിനോട് ചേര്‍ന്ന് അറബിക്കടലോരത്ത് സ്ഥിതി ചെയ്യുന്ന മുന്‍ പോര്‍ച്ചുഗീസ് കോളനിയാണ് ദമണ്‍. പോര്‍ച്ചുഗീസുകാര്‍ ഒഴിഞ്ഞതിനുശേഷമുള്ള ദമണിലെ ജീവിതമാണ് ഒബ്രിഗാദ് ദമൗ എന്ന നോവല്‍. ദമണിലെ മാറിവരുന്ന ജീവിതത്തെ ഈ കൃതിയില്‍ അതിസൂക്ഷ്മമായി ചിത്രീകരിച്ചിരിക്കുന്നു. മലയാളികള്‍ക്ക് തികച്ചും അപരിചിതമായ ഒരു ഭൂവിഭാഗത്തെയും ജനതയെയും അവരുടെ ജീവിതബന്ധങ്ങളെയും സമഗ്രമായി ആവിഷ്കരിക്കുന്നു.