വീടുകളില്‍ നാം ഓമനിച്ചു വളര്‍ത്തുന്ന കുറെ പക്ഷികളുടെയും മൃഗങ്ങളുടെയും സ്വഭാവ സവിശേഷതകള്‍ അറിയാന്‍ ഉതകുന്ന ഒരു ഗ്രന്ഥം. നിത്യജീവിതത്തില്‍ അവയ്ക്കുള്ള സ്ഥാനവും അവ നമ്മുടെ ജീവിതത്തെ എത്ര അര്‍ത്ഥ പൂര്‍ണ്ണമാക്കുന്നു, എന്നതും ഈ പുസ്തകത്തിലൂടെ കടന്നുപോകുന്ന ഏതൊരാള്‍ക്കും ബോദ്ധ്യപ്പെടും. പക്ഷികള്‍, മൃഗങ്ങള്‍, മനുഷ്യര്‍ എന്ന വേര്‍തിരിവില്ലാത്ത പ്രതിപാദന രീതി തന്നെ നമ്മില്‍ അനിവാര്യമായും രൂപപ്പെടേണ്ട സഹജീവിസ്നേഹം, ആര്‍ദ്രത, സമത്വം, പരസ്പര ബഹുമാനം എന്നിവ പരിപോഷിപ്പിക്കാന്‍ സഹായകമാണ്. പ്രൈമറി, യു പി ക്ലാസുകളിലെ പാഠഭാഗങ്ങള്‍ പഠനം ഗുണപരമാക്കാന്‍ ഈ പുസ്തകം ഉതകുമെന്നതില്‍ സംശയമില്ല.