Che
Download (2.53 MB)
10
അമേരിക്കയിലെ ഒരു മഹാനഗരത്തില്‍നിന്നു അവധി ആഘോഷിക്കാന്‍ അമ്മയുടെ തറവാട് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു കേരളീയ ഗ്രാമത്തില്‍ എത്തുന്ന രണ്ടു കുട്ടികളുടെ നേരനുഭവങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. വീടിനു ചുറ്റുപാടും ആകാംക്ഷ ഉണര്‍ത്തുന്നതും ചിത്രങ്ങളിലും സംരക്ഷണ കേന്ദ്രങ്ങളിലും മാത്രം കണ്ടിട്ടുള്ള അനേകം ചെടികള്‍, പക്ഷികള്‍ മൃഗങ്ങള്‍ എന്നിവയും അവയുടെ ശബ്ദം, ആഹാരരീതി എന്നിവയെ തൊട്ടടുത്ത് നിന്ന് അനുഭവിച്ചറിയാന്‍ കഴിയുന്നതിന്റെ ഹരത്തിലാണ് കുട്ടികള്‍. പാടങ്ങളിലും തോട്ടിലും കാണുന്ന മീനുകള്‍, നത്ത, നീര്‍ക്കോലി, മയിലുകള്‍, പച്ചതത്തകള്‍ ഇവരെയൊക്കെ കുട്ടികള്‍ പരിചയപ്പെടുകയാണ്. നെല്‍കൃഷിയുടെ അനിവാര്യതകള്‍, നൈട്രജന്‍ ഫിക്സിംങ്, ഭൂഗര്‍ഭജലം, ആവാസവ്യവസ്ഥ, കാവുകളുടെ പ്രാധാന്യം തുടങ്ങിയ ഗഹനമായ കാര്യങ്ങള്‍ അനുഭവിച്ചറിയുകയാണ് കുട്ടികള്‍.
കണ്ടല്ക്കാടിലൂടെയുള്ള ജലയാത്രയും, കണ്ടല്‍ച്ചെടികളുടെ സവിശേഷതകള്‍, അതിനിടയില്‍ വസിക്കുന്ന മീനുകള്‍, പക്ഷികള്‍, മറ്റുജീവജാലങ്ങള്‍ എല്ലാം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ജിജ്ഞാസ ഉണര്‍ത്തുന്ന അനുഭവങ്ങളായി പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.
കാട്ടിലെ ജീവജാലങ്ങള്‍, കാടും മഴയും തമ്മിലുള്ള ബന്ധം, കാര്‍ബണ്‍ സൈക്കിള്‍, വനനശീകരണത്തിന്റെ പരിണിത ഫലങ്ങള്‍, വനസംരക്ഷണത്തിന്റെ പ്രസക്തി, നദികളില്‍ ജീവിക്കുന്ന ജീവജാലങ്ങള്‍, അണക്കെട്ടുകള്‍, വൈദ്യുതി ഉല്പാദനം, മണ്ണൊലിപ്പ് തുടങ്ങി അനേകം പ്രസക്തമായ വിഷയങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് പുസ്തകം അവസാനിക്കുന്നത്. വൈകാരിക ഭാവത്തോടെ പ്രകൃതിയെ നോക്കിക്കാണാനും പ്രകൃതിയെയും അതില്‍ നിവസിക്കുന്ന സകല ജീവജാലങ്ങളെയും സ്നേഹിക്കാനും, സംരക്ഷിക്കാനുംസമഭാവനയോടെ നോക്കിക്കാണാനുമുള്ള ചിന്തയും പ്രവര്‍ത്തികളും കുട്ടികളില്‍ വളര്‍ത്തിയെടുക്കാനും ഈ പുസ്തകം ഉപകരിക്കുമെന്നതില്‍ സംശയമില്ല.
ഏഴാം ക്ലാസുവരെയുള്ള സയന്‍സ്, സാമൂഹ്യശാസ്ത്രം പാഠപുസ്തകങ്ങളിലെ ഒന്നിലധികം അദ്ധ്യായങ്ങളുടെ പഠനത്തിന് ഈ പുസ്തകം സഹായിക്കും.
തിരുവനന്തപുരം ഡയറ്റിലെ സീനിയര്‍ ലക്ചററായി സേവനമനുഷ്ഠിക്കുന്ന പ്രശസ്ത എഴുത്തുകാരിയും സര്‍വ്വോപരി മികച്ച അദ്ധ്യാപികയുമായ ഡോ: ഷീജാകുമാരിയാണ് ലേഖിക. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പുരസ്കാരങ്ങളും തേടി എത്തിയിട്ടുണ്ട്.
പൂമുഖം
ബ്ലോഗ്
ഉപാധികളും നിബന്ധനകളും
സ്വകാര്യതാനയം
റീഫണ്ടും റദ്ദാക്കലും
ഞങ്ങളെ സമീപിക്കുക
Download (6.65 MB)
Download (5.77 MB)
ചിന്ത പബ്ലിഷേഴ്സ്
എ കെ ജി സെന്റർ സമീപം,
വിവേകാനന്ദ നഗർ ,
കുന്നുകുഴി റോഡ് ,
വന്ചിഞ്ചൂർ പി.ഓ,
7994678841
1973 സെപ്തംബര്‍ 23 ന് പ്രവര്‍ത്തനമാരംഭിച്ചു. 2000-ലേറെ പുസ്തകങ്ങള്‍ പുറത്തിറക്കി വിജ്ഞാനകുതുകികളായ പൊതുവായനക്കാരെയും വിദ്യാര്‍ത്ഥികളെയും രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകരെയുമുദ്ദേശിച്ച് പുതിയ സ്കീമുകള്‍ ആവിഷ്ക്കരിച്ച് പ്രവര്‍ത്തിക്കുന്നു. സാമൂഹ്യനീതിക്കും ജനാധിപത്യത്തിനുംവേണ്ടിയുള്ള ബഹുജനമുന്നേറ്റങ്ങള്‍ക്കു കരുത്തുപകരുകയെന്ന ലക്ഷ്യത്തോടെ യശശ്ശരീരനായ ഇ എം എസിന്റെ മുന്‍കൈയിലാണ് ചിന്ത പബ്ലിഷേഴ്സ് സ്ഥാപിക്കപ്പെട്ടത്. സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ പ്രശ്നങ്ങളെ ജനപക്ഷത്തുനിന്നു വിലയിരുത്തന്ന കൃതികളിലൂടെ മലയാള പ്രസാധനരംഗത്ത് ചിന്ത വേറിട്ട സാന്നിധ്യമറിയിച്ചു. ലോകരാഷ്ട്രീയത്തിലെ വഴിത്തിരവുകളും വിശ്വസാഹിത്യത്തിലെ അനശ്വര രത്നങ്ങളും പഠന-വിശകലനങ്ങളായും പരിഭാഷയായും ചിന്ത മലയാള വായനാലോകത്തിന് പരിചയപ്പെടുത്തി. ലാഭം മാത്രം ലക്ഷ്യമിടുന്ന പ്രസാധന സംസ്കാരത്തിനു ബദലായി, കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ടു കൊണ്ടുപോകുന്ന പുരോഗമനവായനയ്ക്കുവേണ്ടി ചിന്ത നിലകൊണ്ടു.
വൈവിധ്യവല്‍ക്കരണത്തിലൂടെയും ആധുനികവല്‍ക്കരണത്തിലൂടെയും മലയാള പ്രസാധനലോകത്തിന്റെ മുഖ്യധാരയില്‍ ചിന്ത സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. വൈജ്ഞാനിക സാഹിത്യത്തിന്റെ അചുംബിത മേഖലകള്‍ മലയാളവായനക്കാര്‍ക്ക് അനുഭവവേദ്യമാക്കുന്നവയാണ് ചിന്തയുടെ പുതിയ സ്കീമുകള്‍. ആഗോളവല്‍ക്കരണ കാലത്തിന്റെ മുഖമുദ്രയായ കമ്പോളതന്ത്രങ്ങളോട് എതിരിട്ടുനില്ക്കാന് മികവും ആധുനികവല്‍ക്കരണവും ക്രിയാത്മകമായ പുത്തനാശയങ്ങളും ചിന്തയെ സഹായിക്കുന്നു. 'പ്രതിബദ്ധതയോടൊപ്പം പ്രഫഷണലിസം' എന്നതാണ് ചിന്തയുടെ പുതിയ സമീപനം. വൈജ്ഞാനിക സാഹിത്യത്തിലും ബാലസാഹിത്യത്തിലും ചിന്ത നടത്തുന്ന ചുവടുവയ്പുകള്‍ അതു സാക്ഷ്യപ്പെടുത്തുന്നു.
2018 © Chintha Publishers All Rights Reserved.