മഹാസമുദ്രങ്ങളുടെയെന്നപോലെ ഭാഷയുടെയും സംസ്കാരത്തിന്റെയും സംഗമഭൂമിയാണ് കന്യാകുമാരിയും സമീപപ്രദേശമായ ശുചീന്ദ്രവും. മലയാള പശ്ചാത്തലമുള്ള ഒരുവന്റെ കൗമാരവും യൗവനവും കടലോരങ്ങളിലും കോവിലിന്റെ പരിസരങ്ങളിലും നാമ്പെടുക്കുമ്പോള്‍, വിവിധ ദേശക്കാരായ മനുഷ്യരുമായി സന്ധിക്കുമ്പോള്‍ വന്നുചേരുന്ന പ്രതിസന്ധിയാണ് ടി എന്ഗോപകുമാറിന്റെ ഈ നോവലില്‍ ചിത്രീകരിക്കപ്പെടുന്നത്.