കഥാകഥനത്തിന്റെ മാന്ത്രികനാണ് അലക്സാണ്ടര്‍ ഡ്യൂമ. 1844 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച 'മൂന്നു പടയാളികള്‍' ഇന്നും ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട നോവലാണ്. 17-ാം നൂറ്റാണ്ടാണ് കഥാകാലം. പടയാളിയുടെ വേഷം സ്വീകരിക്കാന്‍ പാരീസിലെത്തുന്ന ആര്‍ട്ഗ്നന്‍ എന്ന യുവാവിന്റെ സാഹസികതകളാണ് പ്രതിപാദ്യവിഷയം. പല തലമുറകളെ ത്രസിപ്പിച്ച 'മൂന്നു പടയാളികളുടെ' പുത്തന്‍ പരിഭാഷ.