യേശു എന്ന മനുഷ്യസ്നേഹിയായ വ്യക്തിയോടുള്ള പ്രതിബദ്ധതയാണ് മാത്യുവിന്റെ മാര്‍ഗ്ഗദീപം. യേശുവിന്റെ പേരില്‍ ഉരുത്തിരിഞ്ഞുവന്ന അധികാരത്തിന്റെയും സമ്പ ത്തിന്റെയും ഇരുമ്പുലക്കയായ സഭയെയും, അതിന്റെ വിശ്വാസസംഹിതകളും പാരമ്പര്യങ്ങളും രൂപീകരിക്കപ്പെട്ട നടുക്കുന്ന വഴികളെയും, മാത്യു ചരിത്ര പാണ്ഡിത്യത്തോടെ അവലോകനം ചെയ്യുന്നു. സക്കറിയടി ടി മാത്യു സഭയുടെ ഇന്നത്തെ അധഃപതനത്തെ വിമര്‍ശിക്കുകയും തിരുത്തുകയും ചെയ്യുന്നതിന് ഇറങ്ങി പ്പുറപ്പെടുന്നതിനു മുമ്പ് സഭയുടെ ചരിത്രം വായിച്ച് എവിടെയെല്ലാം വെച്ചാണ് സഭ നേരായ മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിച്ചതെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. മാത്യുവിന്റെ രചനയുടെ ഒരു പ്രത്യേകത സഭാചരിത്ര ത്തെക്കുറിച്ച് ആഴമായ അവബോധം അദ്ദേഹത്തിനുണ്ട് എന്നതാണ്.ജോസഫ് പുലിക്കുന്നേല്‍