മനസിന്റെ ആഴക്കലക്കങ്ങള്‍ കടഞ്ഞെടുത്ത ജീവിതസ്പര്‍ശിയായ ഉള്‍ക്കാഴ്ചകളും പ്രവാചകത്വത്തിന്റെ വക്കോളമെത്തുന്ന ആഖ്യാനഗരിമയും കൊണ്ട് സമാനതകള്‍ അപ്രസക്തമാക്കുന്ന വിശ്വമഹാഗ്രന്ഥം.
ദുരിതപൂര്‍ണമായ ജീവിതാവസ്ഥകളും വിശ്വാസത്തിന്റെയും വിശ്വാസഭംഗങ്ങളുടെയും വിഹ്വലതകളും മനുഷ്യന്റെ നന്മതിന്മകള് മാറ്റുരച്ച് ജീവിതത്തിന്റെ അര്‍ഥം തിരയുന്ന കഥാതന്തുവും നിറം ചേര്‍ക്കുന്ന അനുപമ ക്ലാസിക്.
ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യസംരംഭങ്ങളെയും സൗന്ദര്യശാസ്ത്രസങ്കല്പ്പങ്ങളെയും ആഴത്തില്‍ സ്വാധീനിച്ച വിശ്വസാഹിത്യത്തിലെ മാസ്റ്റര്‍പീസ്.