പാണ്ഡിത്യത്തിന്റെ വിശാലതകൊണ്ടല്ല ഹൃദയത്തിന്റെ ഉദാരതയും ചിന്തയുടെ നിര്‍ഭയതയും ശൈലിയുടെ ആര്‍ജ്ജവവും സാമൂഹ്യമായ ഉദ്വേഗവും ആശയങ്ങളുടെ ഉല്പതിഷ്ണുത്വവുംകൊണ്ടാണ് കുറ്റിപ്പുഴയുടെ നിരീക്ഷണങ്ങള്‍
സവിശേഷമാകുന്നത്. മതാധിപത്യവും സവര്ണ്ണമേധാവിത്തവും കുത്തക മുതലാളിത്തവും പുരുഷമേധാവിത്തവും വെല്ലുവിളിയുയര്‍ത്തുന്ന വര്‍ത്തമാന പരിസരത്ത്, സമഗ്രാധികാരത്തിന്റെ സമസ്ത രൂപങ്ങള്‍ക്കും എതിര് നില്ക്കുന്ന കുറ്റിപ്പുഴയുടെ നിരൂപണങ്ങള്‍ക്ക് കാലിക പ്രസക്തി ഏറുകയാണ്.