തെയ്യാട്ടത്തിലെ വീരാരാധനയ്ക്ക് ഉത്തമദൃഷ്ടാന്തമാണ് കതുവനൂര്വീരന് തെയ്യം. പ്രസ്തുത തെയ്യത്തിന്റെ തോറ്റംപാട്ടാകട്ടെ, മിത്തിന്റെയും വീരാപദാനങ്ങളുടെയും സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ്. വിശ്വസാഹിത്യത്തില്‍ത്തന്നെ ഇത്തരത്തിലുള്ളൊരു വീരപുരാവൃത്തം ഇല്ലെന്നു വരാം. കതുവനൂര്വീരന് തോറ്റത്തിന്റെ പാഠവും പഠനവും അടങ്ങുന്നതാണ് ഈ ഗ്രന്ഥം.