''കാര്‍ണേഷന്‍ ഒരു പുഷ്പമല്ല. മണമില്ലാത്ത ഇതെങ്ങനെ മനോഹരമെന്നു നിനക്കു പറയാന്‍ കഴിയുന്നു.'' സാറ അതിനെ എതിര്‍ത്തു.
''ആരു പറഞ്ഞു മണമില്ലെന്ന്. എല്ലാത്തില്‍നിന്നും വേര്‍പിരിഞ്ഞ് നീ ഇതുമാത്രം ഒന്നു ശ്വസിച്ചുനോക്കൂ. എന്നിട്ടും നിനക്കു മണം തോന്നുന്നില്ലേ?''
ആധുനിക ജീവിതസംഘര്‍ഷങ്ങളില്‍, പ്രണയത്തിന്റെയും മരണത്തിന്റെയും മറുകര തേടി യാത്രയാവുന്ന കഥകള്‍.
കിണര്‍, ഇരുള്ക്കിനാവ്, ചാവേര്‍, ഓര്മ, മണിയറയിലെ രൂപങ്ങള്‍ തുടങ്ങി ശ്രദ്ധേയമായ പതിനൊന്ന് കഥകള്‍.