കേരളത്തിലെ ട്രേഡ് യൂണിയന് പ്രസ്ഥാനത്തിന്റെ സമുജ്ജ്വല നേതാവായിരുന്നു സി കണ്ണന്. പട്ടിണിയിലും ദാരിദ്ര്യത്തിലും ഞെരിഞ്ഞമര്‍ന്ന മനുഷ്യരില്‍ വര്‍ഗ്ഗബോധത്തിന്റെ ജ്വാലകള്‍ പടര്‍ത്തിയ കമ്യൂണിസ്റ്റ്. വ്യത്യസ്ത സമരപഥങ്ങളില്‍ സ്വയം സമര്‍പ്പിച്ച ത്യാഗസുരഭിലമായ ജീവിതത്തിന്റെ ഉടമ.