വയലിന് തന്ത്രികള്‍ മീട്ടി മാസ്മരിക സംഗീതം പൊഴിച്ച് നിലകൊള്ളുമ്പോഴാണ് ബാലഭാസ്കര്‍ നിശാന്തത്തിലെ ആകാശത്തില്‍ നിന്നെന്നപോലെ പൊഴിഞ്ഞു പോയത്. ബാല്യകാലം മുതല്‍ ബാലഭാസ്കറിനൊപ്പം ഉണ്ടായിരുന്ന, സംഗീതവേദികളില്‍ തൊട്ടുരുമ്മി നിന്നിരുന്ന ജോയി എന്ന കൂട്ടുകാരന്റെ ഓര്‍മ്മകളാണീ പുസ്തകം. ബാലഭാസ്കര്‍ എന്ന സംഗീതജ്ഞന്റെ സൗഹൃദങ്ങളിലേക്കും പ്രണയത്തിലേക്കും സംഗീതത്തിലേക്കും വെളിച്ചം വീശുന്ന ഈ കൃതി സ്വരം നിലച്ച വയലിനു മുന്നില്‍ സമര്‍പ്പിക്കുന്നു.