എല്ലാ അധിനിവേശങ്ങളെയും ചെറുത്തു തോല്‍പ്പിച്ചുകൊണ്ട് വരാനുള്ള നല്ല കാലത്തിന്റെ ഒരു സ്വപ്നം ഈ നോവല്‍ സൂക്ഷിച്ചുവയ്ക്കുന്നു. ഭൂമിയും ആകാശവും മണ്ണും മനുഷ്യരും മരങ്ങളും മൃഗങ്ങളും പക്ഷികളും കൈകോര്‍ത്തു നില്ക്കുന്ന പാരിസ്ഥിതികമായ ഉള്‍ക്കാഴ്ചകളും സമത്വത്തിന്റെ ജൈവ പാഠങ്ങളുമാണ് ഈ പുസ്തകം തുറന്നുവയ്ക്കുന്നത്.