ആകാശത്തിന്റെയും ഭൂമിയുടെയും
താക്കോല്‍ സ്വന്തം കൈകളിലാണെന്നു
വിശ്വസിക്കുന്ന പൗരോഹിത്യ ആണ്‍കോയ്മാ
സംവിധാനങ്ങളെ ചോദ്യം ചെയ്യുന്ന
സ്ത്രീജീവിത കേന്ദ്രീകൃത നോവല്‍.
വടക്കന്‍ മലബാറിന്റെ സാംസ്കാരിക
പശ്ചാത്തലത്തില്‍, വീട്ടകങ്ങളില്‍
നീറിപ്പിടയേണ്ടി വരുന്ന മുസ്ലീം സ്ത്രീ
ജീവിതങ്ങളെ ആവിഷ്കരിക്കുന്ന കൃതി.
പ്രാദേശിക ഭാഷയുടെ ആര്‍ജ്ജവത്താല്‍
സമ്പന്നമായ ആകാശഭൂമികളുടെ
താക്കോല്‍ സ്ത്രൈണ ജീവിതങ്ങള്‍
നേരിടേണ്ടിവരുന്ന സാമൂഹ്യ
വിലക്കുകളെ മറികടക്കേണ്ടുന്നതിന്റെ
ആവശ്യകതയെ ബോദ്ധ്യപ്പെടുത്തുന്നു.