Che
Download (2.53 MB)
സ്വന്തം ആരോഗ്യ സംരക്ഷണം ആരും മറക്കരുത്. കുടുംബങ്ങൾ കഴിവതും ഒന്നിച്ചിരിക്കുവാൻ ശ്രദ്ധിക്കുക. മുറിവുകൾ ശരീരത്തിന് മാത്രമല്ല മനസ്സിനും സംഭവിക്കാം. പ്രശ്നങ്ങൾ തുറന്നു ചർച്ച ചെയ്യുക. അത് പ്രശ്ന പരിഹാരത്തിനു സഹായകമാകുകയും മറ്റുള്ളവർക്ക് തുറന്നു പറയുവാൻ പ്രേരകമാകുകയും ചെയ്യും. ആഹാരവും വിശ്രമവും എല്ലാവര്ക്കും അത്യന്താപേക്ഷികമാണ്. പ്രത്യേകിച്ചും സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ. സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ മാനസിക സമ്മർദ്ദം കൂടുന്നില്ല എന്നു സ്വയം ഉറപ്പു വരുത്തുക. കൂടുന്നു എന്ന് തോന്നിയാൽ മറ്റുള്ളവരുമായി ഉടൻ പങ്കുവെക്കുക.
കുട്ടികളുടെ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. അവരുടെ മനസ്സിലെ ഉത്കണ്ഠകൾ അവർ പ്രകടിപ്പിച്ചു എന്ന് വരില്ല. കഴിവതും കുട്ടികളെ മാതാ-പിതാക്കളുടെ അടുത്തു നിന്നും അകറ്റരുത്. ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച് കുട്ടികളിലും അവബോധം ഉണ്ടാക്കുക. എല്ലാം ഉടൻ ശരിയാകും എന്ന് ഉറപ്പു കൊടുക്കുകയും അവരുടെ പ്രസരിപ്പ് കെടാതെ സൂക്ഷിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.
എല്ലാത്തിനുമുപരി ക്ഷമ പാലിക്കുക. ഒത്തു പ്രവർത്തിച്ചാൽ എന്തും നമുക്ക് സാധ്യമാണ്.
Leave a Comment