Skip to main content
maharastra-kisan-long-march-avalokanam-banner

മഹാരാഷ്ട്ര കിസാന്‍ ലോങ് മാര്‍ച്ച് - അവലോകനം

Submitted by admin on Wed, 12/05/2018 - 17:23

മഹാരാഷ്ട്ര സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്തവിധം തികച്ചും അഭൂതപൂര്‍വ്വവും ആഹ്ലാദകരവുമായ പോരാട്ടമായിരുന്നു അത്. സംസ്ഥാനത്തിനുള്ളില്‍ മാത്രമല്ല, രാജ്യത്തൊട്ടാകെയുള്ള കര്‍ഷകജനസാമാന്യത്തിന്റെയും ജനതയുടേയും ആഗ്രഹാഭിലാഷങ്ങളെ അത് പ്രകടമാക്കി; ഇത് ജനതയുടെയാകെ അനിര്‍വ്വചനീയമായ പിന്തുണ നേടുകയും ചെയ്തു. രാഷ്ട്രീയ സ്‌പെക്ട്രത്തിലെ പാര്‍ട്ടികളുടെയും സംഘടനകളുടെയും പിന്തുണ അതിനു ലഭിച്ചു. മാര്‍ച്ച് 6 മുതല്‍ 12 വരെയുള്ള ഒരാഴ്ച, ഏകദേശം 200 കിലോമീറ്റര്‍ താണ്ടിയുള്ള 'ലോങ് മാര്‍ച്ച്', ദേശീയ-സംസ്ഥാന മാധ്യമങ്ങളുടെയാകെ ശ്രദ്ധാകേന്ദ്രമായി മാറി. അച്ചടി-ദൃശ്യ-സാമൂഹിക മാധ്യമങ്ങളാകെ മാര്‍ച്ചിന്റെ പ്രതിദ്ധ്വനി പടര്‍ത്തി. കിസാന്‍ ലോങ് മാര്‍ച്ച് (Kisan Long March) മഹാരാഷ്ട്ര സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്തവിധം തികച്ചും അഭൂതപൂര്‍വ്വവും ആഹ്ലാദകരവുമായ പോരാട്ടമായിരുന്നു അത്. സംസ്ഥാനത്തിനുള്ളില്‍ മാത്രമല്ല, രാജ്യത്തൊട്ടാകെയുള്ള കര്‍ഷകജനസാമാന്യത്തിന്റെയും ജനതയുടേയും ആഗ്രഹാഭിലാഷങ്ങളെ അത് പ്രകടമാക്കി; ഇത് ജനതയുടെയാകെ അനിര്‍വ്വചനീയമായ പിന്തുണ നേടുകയും ചെയ്തു. രാഷ്ട്രീയ സ്‌പെക്ട്രത്തിലെ പാര്‍ട്ടികളുടെയും സംഘടനകളുടെയും പിന്തുണ അതിനു ലഭിച്ചു. എന്നതായിരുന്നു മാര്‍ച്ച് 12 ന് ഇന്ത്യയിലെ ഒന്നാമത്തെ ഹാഷ്ടാഗ്. മാര്‍ച്ച് 14 ലെ പീപ്പിള്‍സ് ഡെമോക്രസിയിലെ മുഖപ്രസംഗം ഇത് വ്യക്തമായി പറഞ്ഞുവെക്കുന്നു.
അച്ചടക്കത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും കര്‍ഷക വീര്യത്തിന്റെ കൂട്ടായ പ്രകടനത്തോടെയുമുള്ള അതിന്റെ സംഘാടനമികവുകൊണ്ടുതന്നെ കിസാന്‍ മാര്‍ച്ച് സമാനതകളില്ലാത്ത ഒരു പോരാട്ടമായി മാറി. വമ്പിച്ച പ്രകടനത്തോടെ ഇരച്ചുനീങ്ങുന്ന ചെങ്കൊടിയുടെ മഹാസമുദ്രം... ആ ദൃശ്യം എല്ലായിടങ്ങളിലുമുള്ള ജനങ്ങളുടെ ശ്രദ്ധ കൈയടക്കുകയും ദേശീയവും പ്രാദേശികവുമായ മാധ്യമങ്ങള്‍ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും ഈ ദൃശ്യസന്ദേശം കൈമാറുകയും ചെയ്തു. സമീപകാലങ്ങളില്‍ നടന്നിട്ടുള്ള ഒരു ബഹുജന പ്രക്ഷോഭത്തിനും കിസാന്‍ മാര്‍ച്ചിന്റെയത്ര ദേശവ്യാപകമായ സ്വാധീനം കൈവരിക്കാന്‍ സാധിച്ചിട്ടില്ല.
നാസിക്കിലാണ് ലോങ് മാര്‍ച്ച് തുടങ്ങുന്നത്. ആയിരക്കണക്കിനു സ്ത്രീകളടക്കം ഇരുപത്തി അയ്യായിരം കര്‍ഷകരാണ് തുടക്കത്തില്‍ ആദ്യ ചുവടുകള്‍ വെച്ചത്. മുംബൈയില്‍ പ്രകടനം അവസാനിച്ചത് അമ്പതിനായിരത്തിലധികം കര്‍ഷകര്‍ അണിനിരന്നുകൊണ്ടാണ്. അത് ചുവപ്പിന്റെ സമുദ്രമായിരുന്നു - അഖിലേന്ത്യാ കിസാന്‍ സഭയുടെ (എ ഐ കെ എസ്) ചെങ്കൊടിയും ചുവപ്പ്ബാനറുകളും ചുവപ്പ് തൊപ്പിയും നമ്മുടെ മുദ്രാവാക്യങ്ങള്‍ നിറഞ്ഞ ചുവപ്പ് പ്ലക്കാര്‍ഡുകളുംകൊണ്ട് നിറഞ്ഞ ഒരു സമുദ്രം.
ഏറ്റവുമധികം കര്‍ഷകരുടെ കേന്ദ്രീകരണം നാസിക്ക് ജില്ലയില്‍ നിന്നായിരുന്നു; അഖിലേന്ത്യാ കിസാന്‍ സഭയുടെ മുന്‍ സംസ്ഥാന പ്രസിഡന്റും മഹാരാഷ്ട്ര നിയമസഭയില്‍ സി പി ഐ (എം) ല്‍ നിന്നുള്ള നിയമസഭാ സാമാജികനായി ഏഴുതവണ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുള്ള ജെ പി ഗാവിത്തിന്റെ ആവേശോജ്ജ്വലമായ നേതൃത്വത്തിനുകീഴില്‍ ആയിരക്കണക്കിനു ആദിവാസി കര്‍ഷകര്‍ അണിനിരന്നു. അടുത്ത ആകസ്മികമായ മുന്നേറ്റം അഹമ്മദ് നഗര്‍ ജില്ലയെ തുടര്‍ന്ന് താനെ-പല്‍ഗാര്‍ ജില്ലകളിലായിരുന്നു. മറ്റു ജില്ലകളില്‍നിന്നും അതുപോലെതന്നെ കര്‍ഷകര്‍ അണിചേര്‍ന്നു. ലോങ് മാര്‍ച്ചിന്റെ അവസാന രണ്ടു ദിനങ്ങളിലായി അവരുടെ എണ്ണം വര്‍ദ്ധിച്ചു. ബി ജെ പിയുടെ വഞ്ചനയ്ക്ക് തിരിച്ചടി
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി, സംസ്ഥാനവും നാലുവര്‍ഷമായി കേന്ദ്രവും ഭരിക്കുന്ന ബി ജെ പി ഗവണ്‍മെന്റുകള്‍ ഇന്ത്യയിലെ കര്‍ഷക ജനസാമാന്യത്തിന് ചില പ്രത്യേകമായ വാഗ്ദാനങ്ങള്‍ ഉറപ്പുനല്കി.
മുന്‍ഗണനാ പട്ടികയിലുള്ള ഒട്ടേറെ ആവശ്യങ്ങള്‍ തങ്ങള്‍ അംഗീകരിച്ചു എന്നവര്‍ പറഞ്ഞിരുന്നു. അവയില്‍ ചിലത്:-
കാര്‍ഷികവായ്പ (എമൃാ ഘീമി) എഴുതിത്തള്ളുക.
നഷ്ടപരിഹാരത്തുക നല്കുക.
ഡോ. എം എസ് സ്വാമിനാഥന്‍ അദ്ധ്യക്ഷനായി 2006 ലെ കര്‍ഷകരുടെ ദേശീയ കമ്മീഷന്‍ മുന്നോട്ടുവെച്ച ശുപാര്‍ശകള്‍ നടപ്പിലാക്കുക.
വനാവകാശ നിയമത്തിന്റെ (എഞഅ) കര്‍ശനമായ നടപ്പിലാക്കല്‍.
ദരിദ്രകര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കുമായുള്ള വിവിധ പെന്‍ഷന്‍ പദ്ധതികളില്‍ വര്‍ദ്ധനവ് വരുത്തുക.
വിനാശകരമായ കീടങ്ങളുടെ ആക്രമണംമൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കുക.
മേച്ചില്‍പുറങ്ങളും ക്ഷേത്രഭൂമികളും മണ്ണില്‍ പണിയെടുക്കുന്നവന്റെ പേരില്‍ നിക്ഷിപ്തമാക്കുക.
ബുള്ളറ്റ് ട്രെയിനും സൂപ്പര്‍ ഹൈവേകളും പോലെയുള്ള ഭ്രമാത്മകവും ഉന്നതവിഭാഗതാല്പര്യങ്ങളുടേതുമായ പദ്ധതികള്‍ക്ക് കര്‍ഷകരുടെ ഭൂമി കൈയേറുന്നത് തടയുക.
പൊതുവിതരണ സമ്പ്രദായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുക.
നാസിക്, താനേ, പല്‍ഘാര്‍ എന്നീ ജില്ലകളില്‍ തുടങ്ങാനിരിക്കുന്ന നദീബന്ധനപദ്ധതിയില്‍ കാതലായ മാറ്റം വരുത്തുക. ഗോത്രഗ്രാമങ്ങള്‍ ഈ പദ്ധതിക്കുകീഴില്‍ മുങ്ങിപ്പോകരുതെന്നും മേല്‍പറഞ്ഞ ജില്ലകളിലും മഹാരാഷ്ട്രയിലെ മറ്റു വരള്‍ച്ചബാധിത ജില്ലകളിലും കൃത്യമായി വെള്ളം ലഭ്യമാക്കണമെന്നും എ ഐ കെ എസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെക്കാലമായി, കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലുള്ള ബി ജെ പി ഗവണ്മെന്റുകള്‍ കര്‍ഷകജനസമൂഹത്തിന് നല്കിയ ഈ വാഗ്ദാനങ്ങളൊന്നും തന്നെ പാലിക്കാതെ അവരെ വഞ്ചിച്ചു. അവരുടെ ആവശ്യകതകളുടേയും ദുരിതങ്ങളുടേയും പട്ടികകളെല്ലാം ഗവണ്മെന്റ് മായ്ച്ചുകളഞ്ഞു. ബി ജെ പി കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ സ്ഥിരമായ വഞ്ചനയെ വിചാരണ ചെയ്യുവാന്‍ വേണ്ടിയാണ് കിസാന്‍സഭ ലോങ് മാര്‍ച്ച് സംഘടിപ്പിച്ചത്.
ജനകീയപോരാട്ടങ്ങളുടെ പശ്ചാത്തലം
2015 ഒക്‌ടോബര്‍ മുതല്‍ മഹാരാഷ്ട്രയില്‍ എ ഐ കെ എസിന്റെ നേതൃത്വത്തില്‍ നടന്ന മൂന്നുവര്‍ഷക്കാലത്തെ സ്ഥിരമായ പോരാട്ടങ്ങളുടെ ആകത്തുകയായിരുന്നു 2018 ലെ ലോങ് മാര്‍ച്ച്. 2015 ഒക്‌ടോബര്‍ 5 മുതല്‍ നവംബര്‍ 10 വരെയുള്ള ഒരു മാസക്കാലം എ ഐ കെ എസ് സംസ്ഥാനവ്യാപകമായി കര്‍ഷകാവകാശ ബോധവല്ക്കരണ ക്യാമ്പയിന്‍ നടത്തിയിരുന്നു. അതിനെത്തുടര്‍ന്ന്, സംസ്ഥാനത്തെ 24 ജില്ലകളില്‍ എ ഐ കെ എസിന്റെ ജില്ലാ കൗണ്‍സില്‍ യോഗങ്ങള്‍ നടന്നു. മറ്റു സംസ്ഥാന ഭാരവാഹികളോടൊപ്പം എ ഐ കെ എസ് നേതാക്കളായ സഖാക്കള്‍ ഡോ. അശോക് ധാവ്‌ളെയും കിസാന്‍ ഗുജാറും അജിത് നവാലെയും ഈ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. ഈ യോഗങ്ങളില്‍ കര്‍ഷകസമരത്തിന്റെ രൂക്ഷമായ പ്രശ്‌നങ്ങളെന്തൊക്കെയെന്ന് തിരിച്ചറിഞ്ഞു. സമരത്തിന്റെ രൂപവും ഭാവവും ചര്‍ച്ചചെയ്തു, ഒപ്പം സംഘടന ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ തീരുമാനിക്കുകയും ചെയ്തു.
2015 ഡിസംബര്‍ രണ്ടാം വാരത്തില്‍, ഭൂമി അവകാശങ്ങള്‍, കടം എഴുതിത്തള്ളല്‍, ലാഭകരമായ പ്രതിഫലം, വരള്‍ച്ചയില്‍നിന്നും ആശ്വാസം എന്നീ നാല് പ്രധാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് സംസ്ഥാനത്തെ അഞ്ച് മേഖലകളിലെ 15 ജില്ലകളിലുള്ള 29 തെഹ്‌സില്‍ കേന്ദ്രങ്ങളിലെ തെരുവുകളില്‍ എ ഐ കെ എസിന്റെ ബാനറിനു പിറകില്‍ അമ്പതിനായിരത്തിലധികം കര്‍ഷകര്‍ അണിനിരന്നു.
മറാത്‌വാഡ മേഖലയില്‍ പര്‍ബാണി ജില്ലയിലെ സേലുവിലും വിദര്‍ഭ മേഖലയില്‍ ബുല്‍ദാന ജില്ലയിലെ മല്‍കാപൂരിലും കടം എഴുതിത്തള്ളലും വരള്‍ച്ചാ ആശ്വാസ നടപടികളും മുന്‍നിര്‍ത്തി എ ഐ കെ എസ് രണ്ട് പ്രാദേശികതല കണ്‍വെന്‍ഷനുകള്‍ 2016 ജനുവരി 7, 8 തീയതികളിലായി വിളിച്ചുചേര്‍ത്തു. രണ്ട് കണ്‍വെന്‍ഷനുകളും വമ്പിച്ച വിജയമായിരുന്നു.
എ ഐ കെ എസും അതിന്റെ അനുബന്ധസംഘടനകളായ സി ഐ ടി യുവും അഖിലേന്ത്യ കര്‍ഷക തൊഴിലാളി യൂണിയനും ഒന്നിച്ച് 2017 ഒക്‌ടോബര്‍ 31 ന് പര്‍ബാണിയില്‍ രു സംയുക്ത സംസ്ഥാന കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തു. ഈ കണ്‍വെന്‍ഷനില്‍ 2018 ജനുവരി 19 ഒരു സംയുക്ത പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. അന്നേദിവസം, കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ബി ജെ പി ഗവണ്മെന്റുകള്‍ക്കെതിരായി തങ്ങളുടെ ആവശ്യങ്ങള്‍ ഉയര്‍ത്തുന്നതിന്, തൊഴിലാളികളും കര്‍ഷകരും കര്‍ഷകതൊഴിലാളികളുമടക്കം 1,33,000 ജനങ്ങള്‍ വിപുലമായ ഈ സംയുക്ത സംസ്ഥാന വ്യാപക പ്രക്ഷോഭത്തില്‍ 'ജയിലുകള്‍ നിറയ്ക്കൂ' (ജയില്‍ ഭരോ) എന്ന മുദ്രാവാക്യമുയര്‍ത്തി അണിനിരന്നു. അന്ന് അറസ്റ്റുചെയ്യപ്പെട്ടവരില്‍ ഏറ്റവുമധികം സമരസേനാനികള്‍ -92000 നും മുകളില്‍ - എ ഐ കെ എസില്‍ നിന്നുള്ളവരായിരുന്നു.
ജനുവരി 25 ന് നാസിക്കില്‍ നടന്ന എ ഐ കെ എസിന്റെ സംസ്ഥാനതല കണ്‍വെന്‍ഷന്‍ മാര്‍ച്ച് 29 മുതല്‍ നാസിക് നഗരത്തില്‍ 1,00,000 (ഒരു ലക്ഷം) കര്‍ഷകര്‍ അണിനിരന്നുകൊണ്ട് അഭൂതപൂര്‍വ്വമാംവിധമുള്ള ഒരു സംസ്ഥാന വ്യാപക ഉപരോധത്തിന് ആഹ്വാനംചെയ്തു. ഈ പോരാട്ടപ്രഖ്യാപനം, മുകളില്‍ സൂചിപ്പിച്ചതുപോലെ, മഹാരാഷ്ട്രയില്‍ എ ഐ കെ എസ് ആറുമാസക്കാലമായി നടത്തിവന്ന ക്യാമ്പയിനുകളുടെ പരിപൂര്‍ണ്ണതയായിരുന്നു. ആകര്‍ഷണീയവും പ്രേരകാത്മകവുമായ രണ്ടു ലക്ഷം ലഘുലേഖകളും 72000 പോസ്റ്ററുകളും എ ഐ കെ എസ് ക്യാമ്പയിനുവേണ്ടി പ്രസിദ്ധീകരിക്കുകയും കണ്‍വെന്‍ഷനില്‍തന്നെ അവ എല്ലാ ജില്ലാ കമ്മിറ്റികള്‍ക്കും വിതരണം ചെയ്യുകയുമുണ്ടായി. അതിനുപുറമെ, ജില്ലാ കൗണ്‍സിലുകളും ആയിരക്കണക്കിനു ലഘുലേഖകള്‍ അടിച്ചിറക്കി.
വില്ലേജ്തല സമ്മേളനങ്ങള്‍ക്കും തെഹ്‌സില്‍ സമ്മേളനങ്ങള്‍ക്കുംശേഷം ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 1 വരെയുള്ള തീയതികളിലായി 23 എ ഐ കെ എസ് ജില്ലാ സമ്മേളനങ്ങള്‍ നടത്തി. അവര്‍ പോരാട്ടത്തിന് തയ്യാറെടുക്കുകയും സംഘടനയെ ശക്തിപ്പെടുത്തുകയും ചെയ്തു.
ഒരു ലക്ഷം കര്‍ഷകര്‍ ഉപരോധത്തിനായി നാസിക്കിലേക്ക്
ഗഹനമായ ഈ എല്ലാ തയ്യാറെടുപ്പുകളുടെയും ഫലമായി, 2016 മാര്‍ച്ച് 29 ന് ഒരു ലക്ഷം കര്‍ഷകര്‍ അണിനിരന്ന ശക്തവും സ്വതന്ത്രവുമായ സംസ്ഥാനവ്യാപക റാലി നടത്തിക്കൊണ്ട് എ ഐ കെ എസ് ചരിത്രത്തിലും ഇടം നേടി. നാസിക്കിന്റെ ഹൃദയഭാഗമായ സിബിഎസ് ചൗക്കില്‍ (ഇആട ഇവീംസ) മാര്‍ച്ച് 29-30 തീയതികളിലായി അഭൂതപൂര്‍വ്വമായ രാപ്പകല്‍ കുത്തിയിരുപ്പ് സത്യഗ്രഹവും രണ്ടു രാവുകളും രണ്ടു പകലുമായി എ ഐ കെ എസ് നടത്തി. ഈ സത്യഗ്രഹം നഗരത്തെ പ്രകമ്പനം കൊള്ളിച്ചു. നമ്മുടെ പോരാട്ടത്തിന് എ ഐ കെ എസ് നാല് വിഷയങ്ങള്‍ മുന്‍നിര്‍ത്തി:-
1. വനാവകാശ നിയമത്തിനുകീഴില്‍ (2000) ഭൂഅവകാശം.
2. കര്‍ഷകരുടെ കടം എഴുതിത്തള്ളല്‍
3. ഉയര്‍ന്ന ലാഭകരമായ വില (മൂല്യം)
4. വരള്‍ച്ചയില്‍നിന്നും ആശ്വാസം
സമരോത്സുകമായ ഈ കര്‍ഷകപ്രക്ഷോഭത്തിന് ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ ഒരുപോലെ വിപുലവും സ്ഥിരവുമായ കവറേജ് ലഭിച്ചു. ദൃശ്യമാധ്യമങ്ങളുടെ വിവിധ സെക്ഷനുകള്‍ രണ്ടുദിവസവും ഇത് തത്സമയം സംപ്രേഷണം ചെയ്തു. ഈ പ്രക്ഷോഭം എ ഐ കെ എസിനെ മഹാരാഷ്ട്രയിലെ കര്‍ഷകപ്രസ്ഥാനത്തിന്റെ കേന്ദ്രസ്ഥാനത്ത് ആദ്യമായി കൊണ്ടുവന്നു.
സി പി ഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എ ഐ കെ എസ് ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊള്ള, പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പി സായ്‌നാഥ്, എ ഐ കെ എസ് നേതാക്കളായ ഡോ. അശോക് ധാവ്‌ളെ, ജെ പി ഗാവിത് എംഎല്‍എ, കിസാന്‍ ഗുജാര്‍, ഡോ. അജിത് നവാലെ എന്നിവരും മറ്റു ബഹുജന സംഘടനകളിലെ നേതാക്കളും ഈ റാലിയെ അഭിസംബോധന ചെയ്തു.
മാര്‍ച്ച് 30 ന്, കര്‍ഷകരുടെ സംഘടിതമായ സമരപ്രക്ഷോഭത്തില്‍ പരാജിതനായ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കിസാന്‍ സഭയുമായി ചര്‍ച്ചയ്ക്കു തയ്യാറായി. മുംബൈയില്‍ വിധാന്‍ ഭവനില്‍ നിയമസഭാ സമ്മേളനത്തിനിടയില്‍ മുഖ്യമന്ത്രിയും മറ്റു മൂന്ന് മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരുമായി ഒരു മണിക്കൂര്‍ ചര്‍ച്ച നടന്നു. ആവശ്യങ്ങളില്‍ ചിലത് അംഗീകരിച്ചു, പക്ഷേ, ഇതുവരെയും നടപ്പില്‍വരുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ അവയുടെ നടത്തിപ്പിനുവേണ്ടി എ ഐ കെ എസ് സംയുക്ത പോരാട്ടം തുടങ്ങി.
വരള്‍ച്ചാ ആശ്വാസത്തിനുവേണ്ടിയുള്ള പോരാട്ടം
എ ഐ കെ എസിന്റേയും എസ് എഫ് ഐയുടെയും നേതൃത്വത്തില്‍ 2016 മാര്‍ച്ച് 3 ന് മറാത്‌വാഡ മേഖലയിലെ എട്ട് ജില്ലകളില്‍നിന്നും ആയിരത്തോളം കര്‍ഷകര്‍ രണ്ട് പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് ഔറംഗാബാദ് ഡിവിഷണല്‍ കമ്മീഷണറുടെ ഓഫീസ് മതിലിനുള്ളിലേക്ക് പ്രകടനം നടത്തി. പ്രവിശ്യയിലെ അതിതീവ്രമായ വരള്‍ച്ചാ സാഹചര്യവുമായി ബന്ധപ്പെട്ട് മുന്‍നില്ക്കുന്ന ഏറ്റവും പ്രഥമമായ ആവശ്യങ്ങള്‍ക്കുവേണ്ടിയായിരുന്നു ഈ സമരോത്സുക പ്രക്ഷോഭം. അടുത്തദിവസം തന്നെ എ ഐ കെ എസ് - എസ് എഫ് ഐ പ്രതിനിധികളുമായി യോഗം നടത്താന്‍ അധികാരികള്‍ തയ്യാറാവുന്നതുവരെ പ്രക്ഷോഭകര്‍ കാര്യാലയം ഏതാണ്ട് ഒരുമണിക്കൂറിലധികം സമയം തടഞ്ഞുവെച്ചു; ബന്ധപ്പെട്ട യോഗത്തില്‍ എല്ലാ ജില്ലകളിലെയും വരള്‍ച്ചാ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ട അധികാരികള്‍ ഉണ്ടാവുമെന്നും ഉറപ്പുതന്നു.
മെയ് 3, 4 തീയതികളിലായി രണ്ട് പകലുകളും ഒരു രാത്രിയും പ്രക്ഷോഭകര്‍ കമ്മീഷണറുടെ കാര്യാലയത്തിനുപുറത്ത് ക്യാമ്പ് ചെയ്തു.
ഈ സമ്മര്‍ദ്ദത്തിനുകീഴില്‍ മെയ് 4 നു നടന്ന യോഗത്തില്‍ അധികാരപരിധിക്കുള്ളില്‍ ഉള്‍പ്പെടുന്ന പ്രധാനപ്പെട്ട ആവശ്യങ്ങളെല്ലാം തന്നെ അംഗീകരിച്ചു. അംഗീകരിക്കപ്പെട്ട പ്രത്യേകമായ ആവശ്യങ്ങള്‍ കുടിവെള്ളം, തൊഴിലുറപ്പ് പദ്ധതി (ങചഞഋഏഅ) കളുമായി ബന്ധപ്പെട്ട് തൊഴിലും കൂലിയും കാലികള്‍ക്ക് വയ്‌ക്കോല്‍, കര്‍ഷകര്‍ക്ക് കാര്‍ഷിക സാമഗ്രികള്‍, വിദ്യാര്‍ത്ഥികളുടെ ഫീസ് എഴുതിത്തള്ളല്‍, ക്ഷേത്രഭൂമിയുമായും വനഭൂമിയുമായും ബന്ധപ്പെട്ട ഭൂപ്രശ്‌നങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടവയായിരുന്നു. വരള്‍ച്ചയുടെ ഗുരുതരമായ പ്രകൃതവും എ ഐ കെ എസിന്റെയും എസ് എഫ് ഐ യുടെയും ധീരമായ പോരാട്ടവും ഔറംഗാബാദ് പ്രക്ഷോഭം ഏറ്റെടുക്കാന്‍ അച്ചടി-ദൃശ്യ മാധ്യമങ്ങളെ നിര്‍ബ്ബന്ധിതമാക്കി.

Leave a Comment

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
CAPTCHA This question is for testing whether or not you are a human visitor and to prevent automated spam submissions.