Skip to main content
keralam 6pathitandukal

കേരളം ആറു പതിറ്റാണ്ടുകള്‍

Submitted by admin on Wed, 04/24/2019 - 14:57

ഐക്യകേരളം രൂപീകൃതമായിട്ട് ആറ് പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ഭാഷാടിസ്ഥാനത്തില്‍ കേരളം മലയാളികളുടെ മാതൃഭൂമിയായി രൂപപ്പെട്ടതിന് പിന്നില്‍ സാമൂഹ്യ പരിഷ്‌കരണങ്ങളുടെയും ത്യാഗപൂര്‍ണ്ണമായ സമരങ്ങളുടെയും ബൃഹത് ചരിത്രമുണ്ട്. ഈ കാലയളവില്‍ കേരളം വ്യത്യസ്ത മേഖലകളില്‍ നേടിയ പുരോഗതി മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. വിവിധ മേഖലകളിലുണ്ടായ പരിവര്‍ത്തനങ്ങളെ അടയാളപ്പെടുത്തുന്ന ഒരു സമഗ്ര ചരിത്ര ഗ്രന്ഥപരമ്പര ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുകയാണ്.
രാഷ്ട്രീയം, സംസ്‌കാരം, ഭാഷ, സാഹിത്യം, ഭരണസംവിധാനം, നീതി നിര്‍വ്വഹണം, സാമൂഹ്യക്ഷേമം, പരിസ്ഥിതി, ആരോഗ്യം, വിദ്യാഭ്യാസം, ദളിത്-ആദിവാസി ജീവിതം, സ്ത്രീപദവി, പ്രവാസ ജീവിതം, ന്യൂനപക്ഷം, കൃഷി, വ്യവസായം, ജലം, അടിസ്ഥാനസൗകര്യം, ട്രേഡ് യൂണിയന്‍, ബാല്യ-കൗമാരം, വിദ്യാര്‍ത്ഥി, യുവജനം, ശാസ്ത്ര മുന്നേറ്റം എന്നിങ്ങനെ 60 മേഖലകളിലെ കേരളവുമായി ബന്ധപ്പെട്ട വികാസ ചരിത്രം വസ്തുനിഷ്ഠമായി അടയാളപ്പെടുത്തുന്നതാണ് ഈ ഗ്രന്ഥപരമ്പര. പുസ്തകപ്രസാധന ചരിത്രത്തിലെ നൂതന സംരംഭമാണിത്. ഐക്യകേരളത്തിന്റെ സമഗ്ര ചരിത്രം അടയാളപ്പെടുത്തുന്നതോടൊപ്പം, വരുംകാലത്തിലെ വികസന സങ്കല്പങ്ങള്‍ക്കും പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള മാര്‍ഗ്ഗരേഖ കൂടിയാണീ ചരിത്രഗ്രന്ഥം.
വിഷയങ്ങളുടെ സമാന സ്വഭാവത്തിന്റെയും പാരസ്പര്യത്തിന്റെയും അടിസ്ഥാനത്തില്‍ അവയെ വര്‍ഗ്ഗീകരിച്ച് 10 വാല്യങ്ങളായിട്ടാണ് ഈ ഗ്രന്ഥപരമ്പര പ്രസിദ്ധീകരിക്കുന്നത്. അതാത് മേഖലകളിലെ പ്രശസ്തരും വിദഗ്ദ്ധരുമാണ് ബന്ധപ്പെട്ട വിഷയ വിവരണം ആധികാരികമായി തയ്യാറാക്കിയിട്ടുള്ളത്.

വാല്യം 1
എഡിറ്റര്‍: ഡോ. സി ഭാസ്‌കരന്‍
കൃഷി . മൃഗസമ്പത്ത് . മത്സ്യം . ജലം . വനം . ഭൂപരിഷ്‌കരണം

കൃഷി
ഭൂവുടമാ ബന്ധങ്ങളുടെ പരിണാമം, കാര്‍ഷിക പ്രതിസന്ധി, കാര്‍ഷിക സമ്പദ്ഘടന, വിവിധ വിളകളുടെ വ്യാപനം, ഗവേഷണം തുടങ്ങി നിരവധി മേഖലകളുടെ ചരിത്രം
ലേഖകര്‍: ഡോ. കെ എന്‍ ഹരിലാല്‍, ഡോ. എം എ ഉമ്മന്‍, ഡോ. സി ഭാസ്‌കരന്‍, ഡോ. ജിജു പി അലക്സ്, ഡോ. സി ജോര്‍ജ് തോമസ്, ഡോ. സി തമ്പാന്‍,               ഡോ. പ്രദീപ് കുമാര്‍, ഡോ. കെ കെ ഈശ്വരന്‍, ഡോ. ഗീതക്കുട്ടി, ഡോ. ജേക്കബ് ജോണ്‍, ഡോ. ലിജോ തോമസ്, ഡോ. ലീനാകുമാരി, ഡോ. എം ജോയി, ഡോ. കെ എം ശ്രീകുമാര്‍, എസ് യു സഞ്ജീവ്, ഡോ. എ പ്രേമ, ഡോ. ആര്‍ വിജയന്‍
മൃഗസമ്പത്ത്
ക്ഷീരോല്പാദനം, കന്നുകാലി പ്രജനനം, മാംസോല്പാദനം, മൃഗസംരക്ഷണ ഏജന്‍സികള്‍ തുടങ്ങിയവയുടെ ചരിത്രം.
ലേഖകര്‍: ഡോ. ആര്‍ വിജയകുമാര്‍, ഡോ. ആര്‍ വിജയന്‍, ഡോ. പി സുധീര്‍ സാബു, ഡോ. എസ് ആര്‍ മോഹനചന്ദ്രന്‍
മത്സ്യം
കടല്‍- ഉള്‍നാടന്‍ മത്സ്യബന്ധനമേഖലകളിലെ മാറ്റം, മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ-സാമ്പത്തിക അവസ്ഥ, മത്സ്യത്തൊഴിലാളി മുന്നേറ്റങ്ങള്‍ തുടങ്ങിയവയുടെ ചരിത്രം.
ലേഖകര്‍: ടി ഡി വേലായുധന്‍, ഡോ. എന്‍ കെ ശശിധരന്‍, കൂട്ടായി ബഷീര്‍, 
എസ് സന്തോഷ്‌കുമാര്‍, ഇഗ്‌നേഷ്യസ് മണ്‍ട്രോ
ജലം
ഉപരിതല ജലസ്രോതസ്സുകള്‍, ഭൂജലം, കുടിവെള്ള വിതരണം, അന്തര്‍ സംസ്ഥാന നദീജല സംഘര്‍ഷങ്ങള്‍ തുടങ്ങിയവയുടെ ചരിത്രം
ലേഖകര്‍: ഡോ. ആര്‍ അജയകുമാര്‍ വര്‍മ്മ, കെ കൃഷ്ണപ്പണിക്കര്‍, 
ഡോ. എ സുഹൃത്കുമാര്‍, വി എം സുനില്‍, വി ബൈജു, എബ്രഹാം കോശി
വനം
വനവൈവിദ്ധ്യ മേഖലകളിലെ മാറ്റം, വനകൈയേറ്റങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ തുടങ്ങിയവയുടെ ചരിത്രം
ലേഖകര്‍: സി കെ കരുണാകരന്‍, കെ എസ് അനില്‍കുമാര്‍, എസ് എഡിസന്‍
ഭൂപരിഷ്‌കരണം
ഭൂബന്ധങ്ങള്‍, കാര്‍ഷിക ബന്ധ ബില്‍, ഭൂപരിഷ്‌കരണ നിയമം തുടങ്ങിയവയുടെ ചരിത്രം
ലേഖകന്‍: ഡോ. കെ കെ ഈശ്വരന്‍.

വാല്യം 2
എഡിറ്റര്‍: ഡോ. പി എസ് ചന്ദ്രമോഹന്‍
ഊര്‍ജ്ജം . വ്യവസായം . ടൂറിസം . ഐ ടി . കൈത്തറി, ഖാദി . വാണിജ്യം

ഊര്‍ജ്ജം
ജല വൈദ്യുതപദ്ധതികളുടെ വികാസം, പ്രസരണ-വിതരണരംഗം, അക്ഷയ ഊര്‍ജ്ജ പദ്ധതികള്‍, ഊര്‍ജ്ജ സംരക്ഷണം, വൈദ്യുതി സുരക്ഷ തുടങ്ങിയവയുടെ ചരിത്രം
ലേഖകര്‍: ഡോ. പി എസ് ചന്ദ്രമോഹന്‍, ജലേഷ്‌കുമാര്‍, ടി കെ സുഭാഷ്, 
എ രാജഗോപാലന്‍ ആചാരി, റെസി ജോര്‍ജ് 
വ്യവസായം
ആധുനിക വ്യവസായം, ഗ്രാമവ്യവസായം, ഖനന വ്യവസായം, പൊതുമേഖലാ വ്യവസായം, ചെറുകിട-ഇടത്തര വ്യവസായം തുടങ്ങിയവയുടെ ചരിത്രം
ലേഖകര്‍: ഡോ. എം പി സുകുമാരന്‍ നായര്‍, ഡോ. എന്‍ രാജീവന്‍, 
ആര്‍ രാധാകൃഷ്ണന്‍ നായര്‍
വാണിജ്യം
ചന്തകള്‍, അങ്ങാടികള്‍, വഴിയോരക്കച്ചവടം, ചില്ലറ വ്യാപാര രംഗം, ഓണ്‍ലൈന്‍ വ്യാപാരം, ബ്രാന്‍ഡിങ്, ഉപഭോക്തൃ സംരക്ഷണം, പൊതുവിതരണം, ഓഹരി വിപണി തുടങ്ങിയവയുടെ ചരിത്രം.
ലേഖകര്‍: ഡോ. കെ എസ് പ്രദീപ്കുമാര്‍, കെ ഐ സലീം
ടൂറിസം 
ടൂറിസം ഉല്പന്നങ്ങള്‍, ഉത്തരവാദിത്വ ടൂറിസം, പാരിസ്ഥിതിക പ്രശ്നങ്ങള്‍, പൈതൃക ടൂറിസം തുടങ്ങിയവയുടെ ചരിത്രം.
ലേഖകര്‍: കെ രൂപേഷ് കുമാര്‍, ജോജി കൂട്ടുമ്മേല്‍, സുധ സോണി, 
ഡോ. ബി വിജയകുമാര്‍, വി എം സുനില്‍
ഐ ടി
ഇലക്ട്രോണിക്സ് വ്യവസായ വികാസം, ടെക്നോപാര്‍ക്കുകള്‍ തുടങ്ങിയവയുടെ ചരിത്രം
ലേഖകന്‍: കെ സി സി നായര്‍
കൈത്തറി, ഖാദി
കൈത്തറി വ്യവസായം - പദ്ധതി പ്രവര്‍ത്തനങ്ങള്‍, ഹാന്‍ടെക്സ്, ഹാന്‍വീവ്, ഖാദി വ്യവസായം തുടങ്ങിയവയുടെ ചരിത്രം
ലേഖകര്‍: കെ ചന്ദ്രന്‍, കെ പി ഗോപാലപൊതുവാള്‍, എം കെ രാജേന്ദ്രന്‍

വാല്യം 3
എഡിറ്റര്‍: വി എന്‍ ജിതേന്ദ്രന്‍
സാമൂഹ്യക്ഷേമം . വാര്‍ദ്ധക്യം . സ്ത്രീപദവി . ബാല്യം, കൗമാരം . പ്രവാസം . സുരക്ഷയും കുറ്റകൃത്യവും

സാമൂഹ്യക്ഷേമം
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, സാമൂഹ്യസുരക്ഷ, പ്രൊബേഷന്‍, പുനരധിവാസം, അനാഥാലയങ്ങള്‍ തുടങ്ങിയവയുടെ ചരിത്രം.
ലേഖകര്‍: വി എന്‍ ജിതേന്ദ്രന്‍, ഡോ. ടി പി അഷറഫ്, കെ കെ സുബൈര്‍, 
പി കേശവന്‍ നായര്‍, എല്‍ പി ചിത്തര്‍, അഷറഫ് കാവില്‍, 
കെ എസ് അനില്‍കുമാര്‍, ജി രശ്മി
വാര്‍ദ്ധക്യം 
സംസ്ഥാനത്തെ വാര്‍ദ്ധക്യമാകലിന്റെ സവിശേഷതകള്‍, വാര്‍ദ്ധക്യജീവിതത്തിന്റെ വിവിധ ഘടകങ്ങള്‍, അവസ്ഥകള്‍ തുടങ്ങിയവയുടെ ചരിത്രം
ലേഖകര്‍: ഡോ. ഇരുദയരാജന്‍, ഡോ. എസ് സുനിത
സ്ത്രീപദവി
സാമൂഹികം, സാമ്പത്തികം, സാംസ്‌കാരികം, അധികാരം തുടങ്ങിയ ബൃഹത് മേഖലകളിലെ വിവിധ വിഷയങ്ങളില്‍ സ്ത്രീ പദവി മുന്നേറ്റത്തിന്റെ ചരിത്രം
ലേഖകര്‍: ഡോ. മൃദുല്‍ ഈപ്പന്‍, ഡോ. എ കെ ജയശ്രീ, ഏലിയാമ്മ വിജയന്‍, ഡോ. പി എസ് ശ്രീകല, ഡോ. ഗീതാ ഗോപാല്‍, ഡോ. ആര്‍ ബി രാജലക്ഷ്മി, കൃഷ്ണകുമാരി, ഡോ. കെ പി എന്‍ അമൃത, എന്‍ ജഗജീവന്‍, ടി രാധാമണി,          കെ ജയ, കെ എസ് അനില്‍കുമാര്‍, ജി രശ്മി, എസ് സരസ്വതി
ബാല്യം, കൗമാരം
ബാല്യ കൗമാരങ്ങളിലെ ആഹാരം, ആരോഗ്യം, ചികിത്സ, വിദ്യാഭ്യാസം, ആശയ സ്വാധീനം, വിനോദം തുടങ്ങിയവയുടെ ചരിത്രം
ലേഖകര്‍: ഡോ. ടി പി കലാധരന്‍, സി കാര്‍ത്തികേയന്‍, ജി സ്റ്റാലിന്‍, 
ഡോ. ആര്‍ പ്രസന്നകുമാര്‍, ഡോ. ബി ബാലചന്ദ്രന്‍
പ്രവാസം
അന്യ സംസ്ഥാനങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍, മറ്റ് വിദേശ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പ്രവാസ ജീവിതം, അവിടുത്തെ കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, തൊഴില്‍, ജന്റര്‍ പ്രശ്നങ്ങള്‍ തുടങ്ങിയ സമസ്ത തലങ്ങളുടെയും ചരിത്രം
ലേഖകര്‍: കെ വിജയകുമാര്‍, ഡോ. ജോസ് ജോര്‍ജ്, എന്‍ ഗോപി കൊല്‍ക്കത്ത,  ആര്‍ കൊച്ചുകൃഷ്ണന്‍, ദീപക് പച്ച, ഡോ. മുബാറക് സാനി, 
കുമ്പളങ്ങാട് ഉണ്ണികൃഷ്ണന്‍
സുരക്ഷയും കുറ്റകൃത്യവും
കുറ്റകൃത്യങ്ങള്‍, സുരക്ഷ ഒരുക്കല്‍, ജയില്‍ ജീവിതം തുടങ്ങിയവയിലെ മാറ്റത്തിന്റെ ചരിത്രം
ലേഖകന്‍: ജേക്കബ് പുന്നൂസ്, കാവില്‍ രാജന്‍

വാല്യം 4
എഡിറ്റര്‍: ഡോ. എന്‍ കെ ജയകുമാര്‍
ഭരണം . നിയമം . ബാങ്കിങ് . സഹകരണം . അധികാര വികേന്ദ്രീകരണം.സന്നദ്ധസേവനം

ഭരണം
ഭരണ-നിയമ പരിഷ്‌കാരങ്ങള്‍, അഴിമതി നിരോധന നിയമങ്ങള്‍, ട്രിബ്യൂണലുകള്‍, വിജിലന്‍സ് തുടങ്ങിയവയുടെ ചരിത്രം
ലേഖകര്‍: ഡോ. എന്‍ കെ ജയകുമാര്‍, എസ് എം വിജയാനന്ദ്, 
ഡോ. എ സുഹൃത്കുമാര്‍, ടി രാധാകൃഷ്ണന്‍
നിയമം
സാമൂഹ്യസുരക്ഷ, തൊഴില്‍, അധികാരവികേന്ദ്രീകരണം, ഭൂമി, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ നിയമ നിര്‍മ്മാണത്തിന്റെയും നിര്‍വ്വഹണത്തിന്റെയും ചരിത്രം
ലേഖകര്‍: ഡോ. എന്‍ കെ ജയകുമാര്‍, ഡോ. എ സുഹൃത്കുമാര്‍, 
ഡോ. ഡി സജിത് ബാബു
ബാങ്കിങ്
ബാങ്ക് ദേശസാല്ക്കരണത്തിന് മുന്‍പുള്ള കേരളത്തിലെ ബാങ്കുകള്‍, ദേശസാല്ക്കരണം, ഉദാരവല്ക്കരണകാല ബാങ്കിങ്, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം, സാങ്കേതികവിദ്യ വികസനം തുടങ്ങിയവയുടെ ചരിത്രം
ലേഖകര്‍: യു സുരേഷ്, വി കെ സത്യനാഥന്‍, വി പ്രഭാകരന്‍ നായര്‍, ആര്‍ ഗിരീഷ് കുമാര്‍, ജോസ് ടി എബ്രഹാം
സഹകരണം 
വായ്പാ സഹകരണ സംഘങ്ങള്‍, എപ്പക്സ് സംഘങ്ങള്‍, ഫെഡറേഷനുകള്‍, സഹകരണ വിദ്യാഭ്യാസ-ആരോഗ്യ സ്ഥാ പനങ്ങള്‍, സഹകരണ യൂണിയനുകള്‍ തുടങ്ങിയവയുടെ ചരിത്രം
ലേഖകര്‍: ബി പി പിള്ള, അബ്ദുള്‍ നാസര്‍, എസ് ജമാല്‍
അധികാര വികേന്ദ്രീകരണം
അധികാര വികേന്ദ്രീകരണത്തിനായുള്ള ആദ്യകാല ശ്രമങ്ങള്‍, ജനകീയാസൂത്രണ പ്രസ്ഥാനം, നിയമങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങളും പാര്‍ശ്വവല്‍കൃത സമൂഹവും, തദ്ദേശഭരണ സ്ഥാപനങ്ങളിലെ നൂതന ഇടപെടലുകള്‍ തുടങ്ങിയവയുടെ ചരിത്രം
ലേഖകന്‍: ടി ഗംഗാധരന്‍
സന്നദ്ധസേവനം
വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം, സാമൂഹ്യക്ഷേമം, ജനകീയാസൂത്രണം, പരിസ്ഥിതി സംരക്ഷണം, യുക്തി ചിന്ത തുടങ്ങിയവയ്ക്കായുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളുടെയും വിവിധ സംഘടനകളുടെയും ചരിത്രം
ലേഖകര്‍: ഡോ. എ സുഹൃത്കുമാര്‍, ടി ആര്‍ ചന്ദ്രദത്ത്

വാല്യം 5
എഡിറ്റര്‍: പ്രൊഫ. സി പി അബൂബക്കര്‍
ന്യൂനപക്ഷം . ആദിവാസി . ദളിത് . മാപ്പിളസാഹിത്യം . കുടിയേറ്റം

ന്യൂനപക്ഷം  
മതന്യൂനപക്ഷങ്ങള്‍, ഭാഷാന്യൂനപക്ഷങ്ങള്‍, ഭരണരംഗ സംവിധാനങ്ങള്‍ തുടങ്ങിയവയുടെ ചരിത്രം
ലേഖകര്‍: ഡോ. ഹുസൈന്‍ രണ്ടത്താണി, പോള്‍ മണലില്‍, ഡോ. സി ബാലന്‍, 
കെ സി വര്‍ഗ്ഗീസ്
ആദിവാസി ജീവിതം
ഗോത്രവര്‍ഗ്ഗജനത പ്രസ്ഥാനങ്ങള്‍, ആദിവാസി ഭൂമിക്കായുള്ള പ്രക്ഷോഭങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, കല, സംസ്‌കാരം, അടിസ്ഥാന മേഖലാ വികസനം, ആദിവാസി സ്ത്രീപദവി തുടങ്ങിയവയുടെ ചരിത്രം
ലേഖകര്‍: ഡോ. വി കെ മോഹന്‍കുമാര്‍, ഡോ. അസീസ് തരുവണ, ഡോ. കെ ശിവരാജന്‍, മിനി പി വി, ഡോ. ജയകൃഷ്ണന്‍ ടി, പി ഇ ഉഷ, ഡോ. ഇ ജി ജോസഫ്, പി ഹരീന്ദ്രന്‍
ദളിത് ജീവിതം
ദളിത് സമൂഹം, ഭൂമി, സാമൂഹ്യ സാമ്പത്തിക സ്ഥിതി, സാംസ്‌കാരിക ജീവിതം തുടങ്ങിയവയുടെ ചരിത്രം
ലേഖകന്‍: രാജേഷ് കെ എരുമേലി
മാപ്പിള സാഹിത്യം
സാഹിത്യ സാംസ്‌കാരിക ചലനങ്ങള്‍, പെണ്‍ സാന്നിദ്ധ്യം, മാപ്പിള സാഹിത്യത്തിന്റെ ജനകീയത തുടങ്ങിയവയുടെ ചരിത്രം
ലേഖകര്‍: ഫൈസല്‍ ഇളയത്തില്‍, ടി കെ ഹംസ
കുടിയേറ്റം
ആഭ്യന്തര കുടിയേറ്റങ്ങള്‍, സംസ്‌കാരം, സാഹിത്യം എന്നിവയുടെ ചരിത്രവും വര്‍ത്തമാനവും
ലേഖകന്‍: രാധാകൃഷ്ണ്‍ ചെറുവല്ലി

വാല്യം 6
എഡിറ്റര്‍: ഡോ. ബി ബാലചന്ദ്രന്‍
മതം, ജാതി, ആത്മീയത . വസ്ത്രം . നാടകം .  ചിത്രകല .ശാസ്ത്രീയകലകള്‍ . ഫോക്ലോര്‍

മതം, ജാതി, ആത്മീയത
പ്രാദേശിക വിശ്വാസരൂപങ്ങള്‍, സവര്‍ണ്ണവല്ക്കരണത്തിന്റെ അകംപുറം, അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍ തുടങ്ങിയവയുടെ ചരിത്രം
ലേഖകന്‍: ഷിജു ഏലിയാസ്
വസ്ത്രം
വസ്ത്രധാരണത്തിനായുള്ള പ്രക്ഷോഭങ്ങള്‍, പുത്തന്‍കാലത്തെ വസ്ത്രവും വസ്ത്രധാരണവും, മതക്കൂട്ടായ്മകളും വസ്ത്രവും, അധികാര വ്യവസ്ഥയിലെ വസ്ത്രധാരണം, പാദരക്ഷകള്‍, ആഭരണങ്ങള്‍ തുടങ്ങിയവയുടെ ചരിത്രം
ലേഖകര്‍: ഡോ. ബി ബാലചന്ദ്രന്‍, പി കെ സുധി, എം ബാലചന്ദ്രന്‍ നായര്‍
നാടകം
മലയാള നാടകങ്ങളുടെ മുന്നേറ്റം, കേരളപ്പിറവിക്ക് ശേഷമുള്ള നാടകവേദികള്‍ തുടങ്ങിയവയുടെ ചരിത്രം
ലേഖകന്‍: വട്ടപ്പറമ്പില്‍ പീതാംബരന്‍
ചിത്രകല
കലാചരിത്ര ചിന്തയുടെ വഴികള്‍, മലയാളിയുടെ കാഴ്ചാചരിത്രം, വരഞ്ഞുതീരാത്ത സംഘര്‍ഷങ്ങള്‍ തുടങ്ങിയവ
ലേഖകന്‍: ഡോ. കവിതാ ബാലകൃഷ്ണന്‍, സുധീഷ് കോട്ടേമ്പ്രം
ശാസ്ത്രീയകലകള്‍
കഥകളി, കൃഷ്ണനാട്ടം, കൂടിയാട്ടം, ചാക്യാര്‍ കൂത്ത്, നങ്ങ്യാര്‍ കൂത്ത്, തുള്ളല്‍, മോഹിനിയാട്ടം എന്നിവയുടെ സംഘാടനത്തിന്റേയും പരിശീലനത്തിന്റേയും അവതരണത്തിന്റേയും ചരിത്രം.
ലേഖകന്‍: ഡോ. ശശിധരന്‍ ക്ലാരി
ഫോക്ലോര്‍
ഫോക്ലോറിസം, ആദ്യകാലശ്രമങ്ങള്‍, അക്കാദമിക ഇടപെടലുകള്‍, പുസ്തക പ്രസാധനം തുടങ്ങിയവയുടെ  ചരിത്രം.
ലേഖകര്‍: ഡോ. എം വി വിഷ്ണുനമ്പൂതിരി, ഡോ. ബി ബാലചന്ദ്രന്‍

വാല്യം 7
എഡിറ്റര്‍: കെ കെ കൃഷ്ണകുമാര്‍
വിദ്യാഭ്യാസം . സാങ്കേതിക വിദ്യാഭ്യാസം . ശാസ്ത്ര മുന്നേറ്റം . ആരോഗ്യം . പരിസ്ഥിതി . കായികരംഗം

വിദ്യാഭ്യാസം  
പൊതുവിദ്യാഭ്യാസം - കേരള മാതൃകയുടെ നിര്‍മ്മിതി, മത-ജാതി ശക്തി സ്വാധീനം, പ്രാപ്യതയില്‍നിന്നും മൂല്യവര്‍ദ്ധനവിലേക്കുള്ള പ്രയാണം, സന്ദേഹങ്ങള്‍, സംഘര്‍ഷങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഇടപെടല്‍, സാക്ഷരതാപ്രസ്ഥാനം തുടങ്ങിയവയുടെ ചരിത്രം.
ലേഖകര്‍: സി രാമകൃഷ്ണന്‍, ഡോ. എം പി രാധാമണി, 
ഡോ. രാജേന്ദ്രന്‍ നായര്‍, സി കാര്‍ത്തികേയന്‍, 
എസ് സുദര്‍ശനന്‍പിള്ള
സാങ്കേതിക വിദ്യാഭ്യാസം
എഞ്ചിനീയറിങ് വിദ്യാഭ്യാസ വ്യാപനം (എഞ്ചിനീയറിങ് കോളേജുകള്‍, പോളിടെക്നിക് കോളേജുകള്‍), സെല്‍ഫ് ഫിനാന്‍സിങ് കോളേജുകളുടെ കടന്നുവരവ്, ഫൈന്‍ ആര്‍ട്സ് വിദ്യാഭ്യാസം തുടങ്ങിയവയുടെ ചരിത്രം.
ലേഖകര്‍: ഡോ. എം ആര്‍ ബൈജു, ഡോ. ആര്‍ ശശികുമാര്‍, 
സോജു എസ് എസ്, പ്രൊഫ. പി ഒ ജെ ലബ്ബ
ആരോഗ്യം
ആരോഗ്യ സൂചകങ്ങള്‍, സര്‍ക്കാര്‍ മുതല്‍മുടക്കും ഇടപെടലും, സ്വകാര്യമേഖലയുടെ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസം, ജനകീയ ഇടപെടലുകള്‍ തുടങ്ങിയവയുടെ പരിവര്‍ത്തനത്തിന്റെ ചരിത്രം.
ലേഖകന്‍: ഡോ. കെ ആര്‍ തങ്കപ്പന്‍, 
ഡോ. പ്രവീണ്‍ലാല്‍
പരിസ്ഥിതി 
സംസ്ഥാനത്തെ പാരിസ്ഥിതിക വ്യൂഹങ്ങളിലുണ്ടായിട്ടുള്ള മാറ്റം, വികസനവും പരിസ്ഥിതിയും തമ്മിലുള്ള സംഘര്‍ഷവും പൊരുത്തപ്പെടലും, പാരിസ്ഥിതിക പ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളും, സര്‍ക്കാര്‍ നയങ്ങളും നിയന്ത്രണങ്ങളും, പരിസ്ഥിതി സംരക്ഷണ സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ തുടങ്ങിയവയുടെ ചരിത്രം.
ലേഖകര്‍: ഡോ. ആര്‍ അജയകുമാര്‍ വര്‍മ്മ, ഡോ. സി ടി എസ് നായര്‍, 
ജോജി കൂട്ടുമ്മേല്‍, ഡോ. ഇന്ദിരാദേവി, ഡോ. കെ വി തോമസ്, 
ഷിബു കെ നായര്‍, എം ദി

ലീപ് കുമാര്‍, ഡോ. എ ബിജുകുമാര്‍, 
ഡോ. എ സാബു, പ്രൊഫ. വിദ്യാസാഗര്‍

കായികരംഗം
സ്‌കൂള്‍-കോളേജ് കായികരംഗം, ദേശീയ കായിക വേദികളിലെ മലയാളി സാന്നിദ്ധ്യം, ജലോത്സവങ്ങള്‍, ആയോധനകലകള്‍, നാടന്‍ കളികള്‍, കളിയെഴുത്ത്, കേരളത്തിലെ ഒളിമ്പ്യന്മാര്‍, അര്‍ജ്ജുനന്മാര്‍, ദ്രോണാചാര്യന്മാര്‍ തുടങ്ങിയവയുടെ സമഗ്ര ചരിത്രം.
ലേഖകര്‍: ജോണ്‍സാമുവല്‍, 
എ എന്‍ രവീന്ദ്രദാസ്
ശാസ്ത്രമുന്നേറ്റം
കേരള വികസനത്തിന് കുതിപ്പേകിയ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെ ഉദയം, അവയുടെ മാറ്റം, കേരള ശാസ്ത്രസാങ്കേതിക, പരിസ്ഥിതി കൗണ്‍സില്‍ തുടങ്ങിയവയുടെ ചരിത്രം.
ലേഖകന്‍: പ്രൊഫ. വി കെ ദാമോദരന്‍

വാല്യം 8
എഡിറ്റര്‍: ഡോ. കെ എസ് രവികുമാര്‍
ഭാഷ, സാഹിത്യം . സാംസ്‌കാരികം . സംഗീതം .  സിനിമ . മാധ്യമം . ഭക്ഷണം

ഭാഷ, സാഹിത്യം
മലയാളഭാഷ, കവിത, നോവല്‍, ചെറുകഥ, നിരൂപണം, നാടകം, പുസ്തക പ്രസാധനം തുടങ്ങിയവയുടെ ചരിത്രം.
ലേഖകര്‍: ഡോ. സി ആര്‍ പ്രസാദ്, 
ഡോ. എന്‍ അജയകുമാര്‍, ഡോ. എസ് എസ് ശ്രീകുമാര്‍, ഡോ. കെ എസ് രവികുമാര്‍, 
ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ്, ഡോ. എ ജി ശ്രീകുമാര്‍
സാംസ്‌കാരികം
കേരളീയ ആധുനികതയുടെ ചരിത്രം
ലേഖകര്‍: പ്രൊഫ. വി എന്‍ മുരളി, ഡോ. എം എ സിദ്ദിഖ്, 
പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്
സംഗീതം
സിനിമ-നാടക- ശാസ്ത്രീയ-നാടന്‍ സംഗീതത്തിന്റെ ചരിത്രം
ലേഖകര്‍: വി ജയിന്‍, ഡോ. ശ്രീവത്സന്‍ ജെ മേനോന്‍, പ്രൊഫ. ധനലക്ഷ്മി, 
ആനയടി പ്രസാദ്
സിനിമ 
ടൂറിങ് ടാക്കീസ് മുതല്‍ മലയാള സിനിമയിലെ വിവിധ ശാഖകളുടെയും ധാരകളുടെയും ചരിത്രം. സിനിമയിലെ പ്രത്യയശാസ്ത്ര, ജെന്റര്‍ അവതരണ രീതികള്‍, ഫിലിം സൊസൈറ്റികള്‍, ഫെസ്റ്റിവലുകള്‍ തുടങ്ങിയവയുടെ ചരിത്രം.
ലേഖകര്‍: ഡോ. മീന ടി പിള്ള, വി കെ ജോസഫ്, സി എസ് വെങ്കിടേശ്വരന്‍, വിജയകൃഷ്ണന്‍, ജി പി രാമചന്ദ്രന്‍, എ മീരാസാഹിബ്, രാധാകൃഷ്ണന്‍ ചെറുവല്ലി
മാധ്യമം
അച്ചടി, ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചരിത്രം. അതോടൊപ്പം ഇന്‍ലന്റ് മാഗസിനുകള്‍, കാര്‍ട്ടൂണ്‍ മാധ്യമം, സാങ്കേതിക വിദ്യാ മുന്നേറ്റം എന്നിവയുടെ ചരിത്രം.
ലേഖകര്‍: മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, 
സി റഹീം, കെ എ ബീന, പ്രദീപ് പനങ്ങാട്, എന്‍ പി രാജേന്ദ്രന്‍, 
പി ഡി ഹരികൃഷ്ണന്‍
ഭക്ഷണം
ഭക്ഷണത്തിന്റെ സാമൂഹ്യചരിത്രം, സാമുദായിക ഘടകങ്ങള്‍, സാമ്പത്തികവും തൊഴില്‍പരവുമായ സംസ്‌കാരം, ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ ഭക്ഷണസംസ്‌കാരം തുടങ്ങിയവയുടെ ചരിത്രം.
ലേഖകന്‍: മലപ്പട്ടം പ്രഭാകരന്‍

വാല്യം 9
എഡിറ്റര്‍: ഡോ. ഡി ജയദേവദാസ്
രാഷ്ട്രീയം . ചരിത്രം . സാമ്പത്തികം വിദ്യാര്‍ത്ഥി . യുവജനം

രാഷ്ട്രീയം  
കേരളത്തിലെ മുന്നണി രാഷ്ട്രീയം, വര്‍ഗ്ഗീയതയുടെ സ്വാധീനം, വികസനവും രാഷ്ട്രീയവും, തെരഞ്ഞെടുപ്പ്, കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍, വിദ്യാര്‍ത്ഥി-യുവജന രാഷ്ട്രീയം, സ്ത്രീ മുന്നേറ്റം എന്നിവയുടെ ചരിത്രം.
ലേഖകര്‍: ഡോ. ജെ പ്രഭാഷ്, ഡോ. ഡി ഗായത്രി, ഡോ. അരൂണ്‍കുമാര്‍, 
ഡോ. ബിജു ബി എല്‍, ഡോ. മായാറാണി, ഡോ. സൈഫുള്‍ ഇസ്ലാം,
ഡോ. ഷാജി വര്‍ക്കി
ചരിത്രം
1950-കള്‍ മുതലുള്ള രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ ചരിത്ര രചനയുടെ ചരിത്രം.
ലേഖകന്‍: ഡോ. ബാലന്‍ സി
സാമ്പത്തികം
കേരളത്തിലെ സമ്പദ്ഘടനയില്‍  ഉണ്ടായ മാറ്റം, കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധം, നികുതിഘടനയിലേയും വരുമാനത്തിലേയും മാറ്റം, വിദേശനാണ്യ അടവ്  തുടങ്ങിയവയുടെ സമഗ്ര ചരിത്രം.
ലേഖകന്‍: ഡോ. കെ എന്‍ ഹരിലാല്‍, പ്രൊഫ. കെ എന്‍ ഗംഗാധരന്‍,
ഡോ. ഡി നാരായണ, ഡോ. ബീന പി എല്‍
വിദ്യാര്‍ത്ഥി
വിദ്യാര്‍ത്ഥി ജീവിതത്തിലെ സംഘര്‍ഷങ്ങള്‍, രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തനം, അവകാശ പോരാട്ടങ്ങള്‍ തുടങ്ങിയവയുടെ ചരിത്രം.
ലേഖകന്‍: ഡോ. വി ശിവദാസന്‍
യുവജനം
യുവജനങ്ങളുടെ കുടുംബ-സാമൂഹ്യബന്ധങ്ങള്‍, യുവജനപ്രസ്ഥാനങ്ങള്‍, നവ ചിന്താധാരകളിലൂടെ യുവാക്കള്‍, ലൈംഗികത, സാങ്കേതികവിദ്യാ മുന്നേറ്റത്തിലെ  യുവജനജീവിതം, സാഹിത്യ, സിനിമാ ജീവിതം തുടങ്ങിയവയുടെ ചരിത്രം.
ലേഖകന്‍: ഷിജുഖാന്‍

വാല്യം 10
എഡിറ്റര്‍: ഡോ. എം പി സുകുമാരന്‍ നായര്‍
അടിസ്ഥാന സൗകര്യം . പാര്‍പ്പിടം . വാസ്തുവിദ്യ . തൊഴില്‍ . കരകൗശലവും കൈവേലക്കാരും .  ട്രേഡ് യൂണിയന്‍ രംഗം . ബഹുജനസംഘടനകള്‍

അടിസ്ഥാനസൗകര്യം
റോഡ് - റെയില്‍ - ജല - വായു ഗതാഗതം, ഡ്രെയിനേജ് വികസനം, വെയര്‍ ഹൗസിങ്, പൊതു കെട്ടിടങ്ങള്‍ എന്നിവയുടെ ചരിത്രം.
ലേഖകര്‍: സണ്ണി എബ്രഹാം, കെ ശരത് കുമാര്‍, ഡോ. ജയകുമാര്‍, 
സതീഷ് ഗോപി, സന്തോഷ്, ഡി കൃഷ്ണമൂര്‍ത്തി

പാര്‍പ്പിടം
കേരളത്തിലെ പാര്‍പ്പിടങ്ങളുടെ ആധിക്യം, ദൗര്‍ല്ലഭ്യം, സര്‍ക്കാര്‍ ഇടപെടലുകള്‍ സാങ്കേതിക വിദ്യയിലെ മാറ്റം തുടങ്ങിയവയുടെ ചരിത്രം
ലേഖകന്‍: പി ബി സാജന്‍
വാസ്തുവിദ്യ
കേരളീയ വാസ്തുവിദ്യയിലെ മാറ്റം, വിവിധ വാസ്തുവിദ്യാ ധാരകള്‍ തുടങ്ങിയവയുടെ ചരിത്രം
ലേഖകന്‍: ആര്‍ ഡി പത്മകുമാര്‍
തൊഴില്‍
തൊഴില്‍പങ്കാളിത്തത്തിലെ മാറ്റം, തൊഴില്‍ വൈവിദ്ധ്യം, അന്യസംസ്ഥാന തൊഴിലാളികളുടെ വരവ്, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഇടപെടല്‍ തുടങ്ങിയവയുടെ ചരിത്രം
ലേഖകന്‍: എസ് തുളസീധരന്‍
കരകൗശലവും കൈവേലക്കാരും
വിവിധ കരകൗശല മേഖലകളിലെ മാറ്റം, കൈവേലക്കാരുടെ അതിജീവനം, വെല്ലുവിളികള്‍ തുടങ്ങിയവയുടെ ചരിത്രം.
ലേഖകന്‍: എന്‍ കെ മനോജ്
ട്രേഡ് യൂണിയന്‍ രംഗം
സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള വിവിധ മേഖലകളിലെ ട്രേഡ് യൂണിയന്‍ രൂപീകരണം, പ്രവര്‍ത്തനം, സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ ഇടപെടല്‍ തുടങ്ങിയവയുടെ ചരിത്രം.
ലേഖകന്‍: പി നന്ദകുമാര്‍
ബഹുജനസംഘടനാ രംഗം
വിവിധ മേഖലകളിലെ ബഹുജനസംഘടനകളുടെ രൂപീകരണം, പ്രവര്‍ത്തനം, സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ ഇടപെടല്‍, സ്വാധീനം തുടങ്ങിയവയുടെ ചരിത്രം.
ലേഖകന്‍: എന്‍ രതീന്ദ്രന്‍

Leave a Comment

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
CAPTCHA This question is for testing whether or not you are a human visitor and to prevent automated spam submissions.