Skip to main content
school plus

ചിന്ത പുസ്തകോത്സവം

Submitted by admin on Thu, 08/30/2018 - 16:50

ചിന്ത സ്‌കൂള്‍ പ്ലസ് 

കേരളത്തിലെ നഴ്‌സറി മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള പാഠ്യപദ്ധതിയില്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികള്‍ നേടേണ്ട പഠനാനുഭവങ്ങളെ കൂടുതല്‍ ആഴത്തിലും പരപ്പിലും മനസ്സിലാക്കാനും പഠിക്കുന്ന കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതയുണ്ടാക്കാനും ഉതകുന്ന തരത്തിലുള്ള പുസ്തകങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കാന്‍ വേണ്ടിയാണ് ചിന്ത പബ്ലിഷേഴ്‌സ് ചിന്ത സ്‌കൂള്‍ പ്ലസ് എന്ന പ്രത്യേക പ്രസിദ്ധീകരണ വിഭാഗം ആരംഭിച്ചത്.

വിവിധ ക്ലാസുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരില്‍നിന്നും ഓരോ വിഷയത്തിലും കുട്ടികള്‍ അനിവാര്യമായും വായിച്ചിരിക്കേണ്ടതും, എന്നാല്‍ നിലവില്‍ ലഭ്യമല്ലാത്തതുമായ പുസ്തകങ്ങളുടെ ടൈറ്റിലുകള്‍ ചിന്ത സ്‌കൂള്‍ പ്ലസ് ശേഖരിക്കുകയുണ്ടായി. അങ്ങനെ രൂപപ്പെടുത്തിയ ടൈറ്റിലുകളില്‍നിന്നും മുന്‍ഗണനാക്രമം അനുസരിച്ച് തയ്യാറാക്കിയവയാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ച പത്തു പുസ്തകങ്ങള്‍. അദ്ധ്യാപകര്‍, ബാലസാഹിത്യകാരന്മാര്‍, പാഠ്യപദ്ധതി വിദഗ്ദ്ധര്‍, ഭാഷാഗണിത പണ്ഡിതര്‍ തുടങ്ങിയവരാണ് രചയിതാക്കള്‍. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഭാഷയില്‍ അവരുടെ ദൈനംദിന ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തിയാണ് പഠനാശയങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ചിന്ത പുസ്തകോത്സവത്തോട് അനുബന്ധിച്ചു സ്‌കൂള്‍ പ്ലസ് പരമ്പരയിലെ പുസ്തകങ്ങളും 25 % ഡിസ്കൗണ്ടോടുകൂടി ലഭ്യമാണ്. ഷിപ്പിംഗ് സൗജന്യം! ഈ ഓഫർ നിശ്ചിത കാലത്തേക്ക് മാത്രം.

 

 

 

ഗണിതം ഉത്സവമാക്കാം

By ടി കെ കൊച്ചുനാരായണന്‍

Price:- Rs 60 Rs 80

ഭാഷയെയും, ശാസ്ത്രത്തെയുംപോലെ പല തലത്തിലും ആസ്വദിക്കാന്‍ കഴിയുന്ന ഒരു വിഷയമാണ് ഗണിതമെന്ന് ആരെയും ബോദ്ധ്യപ്പെടുത്തുന്ന ഒരു കൃതിയാണിത്. ഗണിതകേളികള്‍, കടങ്കഥകള്‍, ഗണിതഗീതങ്ങള്‍, നേരമ്പോക്കുകള്‍ തുടങ്ങി വൈവിദ്ധ്യമാര്‍ന്നതും വെല്ലുവിളി ഉയര്‍ത്തുന്നതുമായ അനേകം സന്ദര്‍ഭങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. പ്രൈമറി മുതല്‍ ഹൈസ്‌കൂള്‍ ക്ലാസുവരെയുള്ള കുട്ടികള്‍ക്കും, അദ്ധ്യാപകര്‍ക്കും ഈ പുസ്തകം പ്രിയപ്പെട്ടതാകും. BUY NOW

 

 

പഞ്ചായത്ത്‌രാജ് കുട്ടികൾക്ക്

By എ സുഹൃത് കുമാര്‍

Price:- Rs 82.50 Rs 110

ജനാധിപത്യസമ്പ്രദായത്തിന്റെ വികസിത രൂപമായ പങ്കാളിത്ത ജനാധിപത്യത്തെയും, വികേന്ദ്രീകരണഭരണം എന്ന ആശയത്തെയും അത് സാമൂഹ്യവളര്‍ച്ചയെ എങ്ങനെ ത്വരിതപ്പെടുത്തും എന്ന് കുട്ടികളെ ബോദ്ധ്യപ്പെടുത്തുന്നതില്‍ ഈ പുസ്തകം പ്രത്യേക ഊന്നല്‍ നല്‍കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ഏതെല്ലാം വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന നിയമങ്ങള്‍ രൂപപ്പെട്ടതെന്നും, എന്തൊക്കെയാണ് ആ നിയമങ്ങളെന്നും, പ്രാദേശിക സര്‍ക്കാരുകളുടെ ഘടന, ചുമതലകള്‍, അധികാരങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിശദമായി ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. BUY NOW

 

 

സൂക്ഷ്മജീവികളുടെ ലോകം

By ഡോ. ടി ആര്‍ ജയകുമാരി

Price:- Rs 37.50 Rs 50

നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്ത അനേകം ജീവികള്‍ ഈ ഭൂമിയിലുണ്ട്. മനുഷ്യകുലത്തിന്റെ നിലനില്പിനും വളര്‍ച്ചയ്ക്കും ഈ  ജീവികളുടെ പങ്ക് വലുതാണെന്ന് ഈ പുസ്തകം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ജൈവിക ജീവിത ശൈലിയും ജൈവകൃഷിയും കൂടുതല്‍ കൂടുതല്‍ പ്രയോഗവല്‍ക്കരിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് അതിന് സഹായകമായ അറിവുകള്‍ കുട്ടികള്‍ക്കും ലഭിക്കേണ്ടതുണ്ട്. മൂന്നാം ക്ലാസുമുതല്‍ പത്താം ക്ലാസുവരെയുള്ള പാഠ്യപദ്ധതിയിലുള്‍പ്പെട്ട പാഠങ്ങള്‍ വ്യക്തമായി   മനസിലാക്കാന്‍ ഈ പുസ്തകം കുട്ടികളെ സഹായിക്കും. BUY NOW

 

 

എല്ലാ സ്‌കൂള്‍ പ്ലസ് പുസ്തകങ്ങളും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Leave a Comment

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
CAPTCHA This question is for testing whether or not you are a human visitor and to prevent automated spam submissions.