Skip to main content
പത്തനംതിട്ട ജില്ലയില്‍ നെടുങ്ങാടപ്പള്ളിയില്‍ സ്വദേശി. മോടയില്‍ ഏബ്രഹാം വര്‍ഗ്ഗീസിന്റെയും സൂസന്റെയും പുത്രന്‍. ദ വീക്ക് വാരികയുടെ കേരള ലേഖകനായി 20 വര്‍ഷം പ്രവര്‍ത്തിച്ചു. ആറ് കഥാസമാഹാരങ്ങളും മൂന്ന് നോവലുകളുമുള്‍പ്പെടെ പതിനഞ്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നഷ്ടനായിക എന്ന നോവലാണ് കമല്‍ സംവിധാനം ചെയ്ത വിഖ്യാത സിനിമയായ സെല്ലുലോയ്ഡിന്റെ കഥാവലംബം. മികച്ച ഇംഗ്ലീഷ് പത്രപ്രവര്‍ത്തനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ആന്‍ എന്‍കൗണ്ടര്‍ വിത്ത് എ ലൈഫ് ലിവിങ് എന്ന ഹ്രസ്വചിത്രത്തിന്റെ നിര്‍മ്മാതാവെന്ന നിലയില്‍ മികച്ച പ്രഥമ ഹ്രസ്വചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നിലാവിന്റെ നഖങ്ങള്‍ കഥാസമാഹാരത്തിന് എസ് ബി ടിയുടെ മികച്ച കഥാസമാഹാര പുരസ്‌കാരവും ഗബ്രിയേലാ സബാറ്റിനി ജീവിതം എഴുതുമ്പോള്‍ എന്ന കഥാസമാഹാരത്തിന് പ്രേംജി പുരസ്‌കാരവും തോറ്റവരുടെ തീന്‍ഗൃഹം എന്ന കഥയ്ക്ക് കെ എ കൊടുങ്ങല്ലൂര്‍ പുരസ്‌കാരവും ലഭിച്ചു. ചലച്ചിത്ര രംഗത്ത് തിരക്കഥാകൃത്ത് എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. പറുദീസ സിനിമയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള മെക്‌സിക്കന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവ പുരസ്‌കാരം നേടിയിട്ടുണ്ട്. കഥയുള്ളൊരു പെണ്ണ് ഏറ്റവും പുതിയ ചിത്രം. ഭാര്യ : സുജ മക്കള്‍ : ഭുവന്‍, റെയ്ന്‍ വിലാസം : കെ ആര്‍ ഡബ്ല്യൂ എ 76 എ ഐ എ എസ് കോളനി, വട്ടിയൂര്‍ക്കാവ് പി ഒ തിരുവനന്തപുരം 13 ഫോണ്‍.9400073529

Books Published by Author