Skip to main content
തിരുവനന്തപുരം ജില്ലയില്‍ കരുംകുളത്ത് ജനിച്ചു. അച്ഛന്‍: കെ കൃഷ്ണപിള്ള. അമ്മ: ടി സരസമ്മ. കേരള സര്‍വ്വകലാശാലയില്‍നിന്നും മലയാളത്തില്‍ ബിരുദാനന്തരബിരുദവും ബി എഡും. ഒറ്റശേഖരമംഗലം ജനാര്‍ദ്ദനപുരം ഹയര്‍സെക്കന്ററി സ്‌കൂളില്‍ മലയാളം അദ്ധ്യാപകന്‍. കോവളം കവികള്‍ സ്മാരകസമിതി ജനറല്‍ കണ്‍വീനര്‍. പുരോഗമന കലാസാഹിത്യസംഘം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളുമാണ്. കേരള സര്‍വ്വകലാശാല സെനറ്റംഗമായിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ഗ്ഗാത്മക സാഹിത്യത്തിനുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ്, യുവധാര സാഹിത്യ അവാര്‍ഡ്, വിദ്യാരംഗം കവിതാ പുരസ്‌കാരം, സുരേന്ദ്രന്‍ സ്മാരക സാഹിത്യ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കൃതികള്‍: മഴയെരിയും കാലം (കവിതാസമാഹാരം), പി ജി അഭിമുഖങ്ങള്‍ (പി കെ പോക്കര്‍, പി പി സത്യനുമായിച്ചേര്‍ന്ന്), ഇലകള്‍ വെള്ള പൂക്കള്‍ പച്ച (ബാലകവിതകള്‍ സമാഹരണം) ഭാര്യ : എസ് എസ് പ്രീത മക്കള്‍ : നന്ദന്‍, നിരഞ്ജന്‍ വിലാസം : കടല്‍, കരുംകുളം, പുതിയതുറ പി ഒ തിരുവനന്തപുരം-695 526.

Books Published by Author