Skip to main content
Vineetha K

1995 ല്‍ ജനിച്ചു. പിതാവ്: കെ വിജയകുമാര്‍. മാതാവ്: വി കെ സ്‌നേഹലത. സി പി ആര്‍ എല്‍ പി സ്‌കൂള്‍ തൃക്കാരമണ്ണ, ചളവറ ഹയര്‍സെക്കന്ററി സ്‌കൂള്‍, പാലക്കാട് ഗവ. വിക്‌ടോറിയ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 2007 ല്‍ ഏഴാം തരത്തില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ മയില്‍ക്കുഞ്ഞിനോട് എന്ന ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. അങ്കണം അവാര്‍ഡ് (2009), കുട്ടേട്ടന്‍ പുരസ്‌കാരം (2010), ബാലശ്രീ പുരസ്‌കാരം (2010) എന്നിവ നേടി. 2011 ല്‍ ഉറുമി എന്ന സിനിമയുടെ നിരൂപണത്തിന് ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം ലഭിച്ചു. ശാസ്ത്ര-കലോത്സവ മേളകളില്‍ കഴിവു തെളിയിച്ചു. 'അശ്വമേധം' എന്ന റിവേഴ്‌സ് ക്വിസ് പരിപാടിയില്‍ രണ്ട് തവണ ഗ്രാന്റ് മാസ്റ്ററെ പരാജയപ്പെടുത്തി. 2014 നവംബര്‍ 24 ന് പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിനു മുന്നില്‍വെച്ച് വാഹനാപകടത്തില്‍ മരണപ്പെട്ടു.

Books Published by Author