Skip to main content
Vijayakumar menon
എറണാകുളം ജില്ലയിലെ എളമക്കരയില്‍ ജനനം. എം എസ് യൂണിവേഴ്‌സിറ്റിയില്‍ (ബറോഡ) നിന്നും കലാചരിത്രത്തില്‍ എം എ ബിരുദം. കുറച്ചുകാലം മൈസൂര്‍ ചാമരാജേന്ദ്ര അക്കാദമി ഓഫ് വിഷ്വല്‍ ആര്‍ട്‌സില്‍ (CAVA)കലാചരിത്രം/സൗന്ദര്യശാസ്ത്രം അധ്യാപകനായിരുന്നു. പിന്നീട് കേരളത്തില്‍ പല ഫൈന്‍ആര്‍ട്‌സ് വിദ്യാലയങ്ങളിലും ക്ലാസുകള്‍ എടുത്തിട്ടുണ്ട്. ആധുനിക കലാദര്‍ശനം, രവിവര്‍മ്മ, ഭാരതീയകല ഇരുപതാം നൂറ്റാണ്ടില്‍, ദൈവത്തായ്, സ്ഥലം കാലം കല,A Brief Survey of the Art Scenario of Kerala എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ്. കളം, പുഴയുടെ നാട്ടറിവ് എന്നീ ഗ്രന്ഥങ്ങളുടെ എഡിറ്റര്‍. ലോര്‍ക്കയുടെ രക്തവിവാഹം (Blood Wedding) , യൂജിന്‍ അയൊനെസ്‌കോയുടെ കസേരകള്‍ (The Chairs) എന്നീ നാടകങ്ങളുടെ വിവര്‍ത്തകന്‍. കേരള ലളിതകല അക്കാദമിയുടെ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിലാസം : ജ്ഞാനാശ്രമം, വ്യാസഗിരി (പി ഒ) - 680 623 വടക്കാഞ്ചേരി തൃശൂര്‍