Skip to main content
Vijayakrishnan
ചലച്ചിത്രനിരൂപകന്‍, സംവിധായകന്‍, കഥാകൃത്ത്. സാര്‍ഥവാഹകസംഘം, അനുയായി തുടങ്ങിയ നോവലുകള്‍, ഷേക്‌സ്പിയറും മീന്‍കാരിയും, കിഴവന്‍ മാര്‍ത്താണ്ഡന്റെ കുതിര തുടങ്ങിയ കഥാസമാഹാരങ്ങള്‍, ബാലസാഹിത്യം, ചലച്ചിത്രസാഹിത്യം, സാഹിത്യനിരൂപണം ഉള്‍പ്പെടെ മുപ്പത്തിയഞ്ചില്‍പ്പരം പുസ്തകങ്ങള്‍. 1982 ലെ ഏറ്റവും മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയ അവാര്‍ഡ് ചലച്ചിത്ര സമീക്ഷയ്ക്ക്. 1984, 1985, 1986, 1991, 2005 വര്‍ഷങ്ങളില്‍ വിവിധ ചലച്ചിത്ര സാഹിത്യകൃതികള്‍ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഒരിടത്തൊരിക്കല്‍, കഥാസംഗമം, പട്ടോലപ്പൊന്ന് എന്നീ ടി വി സീരിയലുകള്‍ക്ക് സംസ്ഥാന ടി വി അവാര്‍ഡ് ലഭിച്ചു. ഭൂതത്താന്‍കുന്ന് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് നേടി. സംസ്ഥാന ചലച്ചിത്ര പുസ്തക അവാര്‍ഡ് കമ്മിറ്റിയുടെയും സംസ്ഥാന ടി വി അവാര്‍ഡ് കമ്മിറ്റിയുടെയും ചെയര്‍മാനായിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനിലും സംസ്ഥാന സിനിമാ അവാര്‍ഡ് കമ്മിറ്റിയിലും അംഗമായിരുന്നിട്ടുണ്ട്. ചലച്ചിത്ര അക്കാദമിയില്‍ മുന്‍ ജി സി അംഗം, ടി വി പ്രവര്‍ത്തകരുടെ സംഘടനയായ കോണ്‍ടാക്ടിന്റെ പ്രസിഡന്റ്. നിധിയുടെ കഥ, ദലമര്‍മരങ്ങള്‍, ഉമ്മ എന്നിവ പ്രധാന ചിത്രങ്ങള്‍. ഒരിടത്തൊരിക്കല്‍, കഥാസംഗമം, ചമയം, പട്ടോലപ്പൊന്ന്, പ്രേയസി തുടങ്ങിയ ടി വി സീരിയലുകളും നിരവധി ഡോക്യുമെന്ററികളും ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ : ആശ മക്കള്‍ : ശ്രുതി, യദു വിലാസം : ആശയം, അമ്പാടി ലെയ്ന്‍ പൂജപ്പുര, തിരുവനന്തപുരം ഇ-മെയില്‍ :mail@vijayakrishnan.com