Skip to main content
Vattapparambil Peethambaran
1938 മാര്‍ച്ച് 7 ന് തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം, മേലുളിയാഴ്ത്തുറയില്‍ ജനിച്ചു. പിതാവ്: വട്ടപ്പറമ്പില്‍ വി രാഘവന്‍പിള്ള, മാതാവ്: ശ്രീമതി പി അമ്മുക്കുട്ടി അമ്മ. വിവിധ സ്‌കൂളുകളില്‍ 31 വര്‍ഷം അധ്യാപകനായും 5 വര്‍ഷം കോലിയക്കോട് ഗവ. യു പി എസില്‍ ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചു. 14-ാമത്തെ വയസുമുതല്‍ നാടകാഭിനയം തുടങ്ങി. 20 വര്‍ഷക്കാലം കേരളത്തിലെ പ്രശസ്ത നാടകസമിതികളുടെ വിവിധ നാടകങ്ങളില്‍ സജീവമായി. നടന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, നാടകവിധികര്‍ത്താവ്, നാടന്‍പാട്ടു പരിശീലകന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ സാംസ്‌കാരിക പ്രവര്‍ത്തനം നടത്തുന്നു. നാലു പതിറ്റാണ്ടായി ആകാശവാണി നാടകങ്ങളില്‍ അഭിനയിക്കുന്നു. 1987 ല്‍ നാടകരചനയ്ക്ക് അധ്യാപക കലാ - സാഹിത്യസമിതി സംസ്ഥാന അവാര്‍ഡ്, 1991 ല്‍ അധ്യാപകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്, 2005 ല്‍ ഏറ്റവും മികച്ച നാടകസംബന്ധമായ ഗ്രന്ഥത്തിന് (മലയാള നാടകവിജ്ഞാനകോശം) കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ നാടക സംവിധാനത്തിന് രണ്ടുതവണ സംസ്ഥാന അംഗീകാരം ലഭിച്ചു. പ്രധാന കൃതികള്‍. മലയാള നാടകവിജ്ഞാനകോശം പരിഷ്‌കരിച്ച പതിപ്പ്, നാടകം കളിയല്ല, അഭിനയത്തിന്റെ അകപ്പൊരുള്‍ തേടി, പാഞ്ചജന്യം മുഴങ്ങട്ടെ (നാടകം), ചിറകറ്റസ്‌നേഹം (കുട്ടികളുടെ നാടകം), ബലിമൃഗം (കുട്ടികളുടെ നാടകങ്ങള്‍), മലയാള ലഘുവ്യാകരണം, ആയിരത്തൊന്നു ശൈലികള്‍, പുരാണവിജ്ഞാന ശകലങ്ങള്‍, കുട്ടികളുടെ നാടന്‍ പാട്ടുകള്‍-ഒന്നാം ഭാഗം -വ്യാഖ്യാന സഹിതം, കുട്ടികളുടെ നാടന്‍ പാട്ടുകള്‍-രണ്ടാം ഭാഗം -വ്യാഖ്യാന സഹിതം, നാടന്‍പാട്ടുകള്‍-അഭിനയിക്കാന്‍ സംവിധാനപാഠം സഹിതം, അമ്മയ്‌ക്കൊരുമ്മ - ബാലകവിതകള്‍, മൊഴിയഴക്, നാട്ടറിവുകളുടെ ഉള്ളറകളിലേക്ക്. ഭാര്യ : കെ ലളിതകുമാരി. (1989 ല്‍ അന്തരിച്ചു) മക്കള്‍ : ഗീത, സോഫിയ, നദീറ, ഡൈസ്‌നോണ്‍ (യുവജനക്ഷേമബോര്‍ഡ്) വിലാസം : രാഗം, തൈക്കാട്, വേങ്കവിള ഇരിഞ്ചിയം പി ഒ നെടുമങ്ങാട് തിരുവനന്തപുരം 695 561 ഫോണ്‍ : 0471 2419576, 9446479576