Skip to main content

ജനനം 1961 മെയ് 19, തിരുവനന്തപുരം ജില്ലയില്‍ ചെറിയതുറ കടലോരഗ്രാമത്തില്‍. പിതാവ് ആന്റണിക്കുട്ടി ഡിക്രൂസ്. മാതാവ് ത്രേസ്യാള്‍ ഡിക്രൂസ്. വിദ്യാഭ്യാസം സെന്റ്‌റോക്ക്‌സ് എല്‍ പി എസ് തോപ്പ്, യു പി എസ് വലിയതുറ, സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ വലിയതുറ. ഉദ്യോഗം 1978 മുതല്‍ 17 വര്‍ഷം സൈനിക സേവനം, 2004 മുതല്‍ കെ എസ് ആര്‍ ടി സിയില്‍ ഉദ്യോഗസ്ഥന്‍. ഉന്നതി പുരസ്‌കാരം (2011), കെ എസ് ആര്‍ ടി സി 'കെസ്‌ക'യുടെ അംഗീകാരം (2012), ചെസ്സ് (ഇവല)ൈ ന്റെ അംഗീകാരം (2012), കെ എസ് ആര്‍ ടി സി എംപ്ലോയീസ് അസോസിയേഷന്‍ നല്കിയ 2013 ലെ പുരസ്‌കാരം, ഡബുറ്റന്റ് സാഹിത്യ അവാര്‍ഡ് (2012), വിശ്വവേദി മാസികയുടെ പൊന്നാടയും പ്രശസ്തി പത്രവും (2014) എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മറ്റു കൃതികള്‍ - കടല്‍ കാക്ക (നോവല്‍), വിയര്‍പ്പിന്റെ ഗന്ധം, മുക്കുവത്തി, നാടിന്റെ നഷ്ടം (കഥകള്‍), രാവിന്റെ കഥ (കവിത). ഭാര്യ : മേരി ഡിക്രൂസ് മക്കള്‍ : വിജിന്‍ ഡിക്രൂസ്, വിന്‍സി ഡിക്രൂസ് വിലാസം : വിജിന്‍ കോട്ടേജ്, ടി സി 32/405 ടൈറ്റാനിയം പി ഒ, കൊച്ചുവേളി തിരുവനന്തപുരം 21. ഫോണ്‍ : 9495037764

Books Published by Author