Skip to main content
കോട്ടയം ജില്ലയിലെ തലയോലപ്പറമ്പില്‍ ജനിച്ചു. ഫാക്ട്/ഫെഡൊയില്‍നിന്നും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറായി വിരമിച്ചു. ഇപ്പോള്‍ തൃക്കാക്കര മാവേലിനഗറില്‍ താമസിക്കുന്നു. ആനുകാലികങ്ങളില്‍ ഇംഗ്ലീഷ് സാഹിത്യ കൃതികളെ (ലോകസാഹിത്യം) വിലയിരുത്തിക്കൊണ്ട് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ഇരുന്നൂറിലധികം ചെറുകഥകള്‍ ലോകസാഹിത്യത്തില്‍നിന്നു വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. 25 വിശ്വ സാഹിത്യകാരന്മാര്‍ എന്ന ഗ്രന്ഥത്തിന് 2009 ലെ ഡോ. സി പി മേനോന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ച കൃതികള്‍: അന്ധത - ഷൂസെസാരമാഗുവിന്റെ വിഖ്യാതമായ ആഹശിറില ൈഎന്ന നോവലിന്റെ പരിഭാഷ, പതിനാല് ലാറ്റിനമേരിക്കന്‍ കഥകള്‍, ലോകമിനിക്കഥകള്‍ (പരിഭാഷ), തുറന്നജാലകം (ലോകസാഹിത്യത്തില്‍ നിന്നുള്ള പരിഭാഷ), മഞ്ഞനദി, 25 വിശ്വസാഹിത്യകാരന്മാര്‍ (ലേഖനങ്ങള്‍), ബുക്‌ഷെല്‍ഫ് (സാഹിത്യപഠനങ്ങള്‍) വിലാസം : ദര്‍ശനം മാവേലിനഗര്‍ 5വേ ക്രോസ് റോഡ് കൊച്ചിയൂണിവേഴ്‌സിറ്റി കൊച്ചി - 22 ഫോണ്‍ : 0484-2575009, 8281656233