Skip to main content
Victor Hugo

റിപ്പബ്‌ളിക്കനിസത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാരംഭിച്ചതും.
1822 ല്‍ ഹ്യൂഗോ തന്റെ ബാല്യകാല സുഹൃത്തായ അഭ്‌പെയെ വിവാഹം കഴിച്ചു. തന്റെ 5 കുട്ടികളില്‍ ആദ്യ പുത്രന്‍ ശൈശവത്തിലും രണ്ടാമത്തെ പുത്രി 19-ാം വയസിലും മരണപ്പെട്ടു. പുത്രിയുടെ മരണം ഹ്യൂഗോയെ വല്ലാതെ ഉലച്ചു. തന്റെ മകളുടെ ജീവിതത്തെയും മരണത്തെയുംകുറിച്ച് ഹ്യൂഗോ അനേകം കവിതകളെഴുതി. മകളുടെ ശ്മശാനം സന്ദര്‍ശിക്കുന്നത് വിവരിക്കുന്ന ഡിമെയ്ന്‍ ഡസ് ലാമ്പ് ആണ് ഏറ്റവും പ്രശസ്തമായ കവിത.
1851 അവസാനം നെപ്പോളിയന്‍ മൂന്നാമന്റെ സൈനിക അട്ടിമറിയെത്തുടര്‍ന്ന് അദ്ദേഹം രാജ്യം വിട്ട് ബ്രസല്‍സിലേക്ക് കടന്നു. 1870 ല്‍  ഫ്രാന്‍സില്‍ മടങ്ങിയെത്തിയ ഹ്യൂഗോയെ വീരനായകനായി ജനങ്ങള്‍ പുകഴ്ത്തി. 1885 മേയ് 22ന്, തന്റെ 83-ാം വയസില്‍ ഹ്യൂഗോ നിര്യാതനായി. ഹ്യൂഗോ ജീവിച്ചിരിക്കുമ്പോള്‍ 56 കൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മരണാനന്തരം ഇരുപതിലേറെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യപ്പെട്ടിട്ടുണ്ട്.