Skip to main content
തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴില്‍ ജനിച്ചു. അച്ഛന്‍: ആര്‍ വേലായുധന്‍ നായര്‍, അമ്മ: റ്റി കെ രത്‌നമ്മ. മലയിന്‍കീഴ് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ്, മഹാത്മാഗാന്ധി കോളേജ്, ലയോളാ കോളേജ്, സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ജന്തുശാസ്ത്രത്തില്‍ ബിരുദവും പബ്ലിക് റിലേഷന്‍സിലും ജേര്‍ണലിസത്തിലും ബിരുദാനന്തര ഡിപ്ലോമയും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ചീഫ് മാനേജരായിരിക്കെ 2014 ല്‍ സ്വയം വിരമിച്ചു. ആനുകാലികങ്ങളില്‍ കഥകള്‍ കൂടാതെ ചിത്രകല, നാടകം എന്നിവയെപ്പറ്റി ലേഖനങ്ങളും സമകാലിക പ്രശ്‌നങ്ങളെക്കുറിച്ച് ഒരുമ മാസികയില്‍ കാല്‍നടയിലെ കാഴ്ചകള്‍ എന്ന പംക്തിയുമെഴുതുന്നു. 2015, 2016, 2017 വര്‍ഷങ്ങളിലെ ജനയുഗം ഓണപ്പതിപ്പ് എഡിറ്റു ചെയ്തു. 2008 ലെ ഒരുമ കഥാപുരസ്‌കാരം ലഭിച്ചു. വികാരഭരിതമായ ഹൃദയത്തിന്റെ ഏറ്റുപറച്ചില്‍, ദൈവം ഇടപെടുന്ന സമയം എന്നിവ കഥാസമാഹാരങ്ങള്‍. ഭാര്യ: ശോഭ വി മകള്‍: അപര്‍ണ്ണ എസ് വിലാസം: റ്റി സി 22/909, എ ആര്‍ എ-61, സുരഭി, ആറ്റുകാല്‍ മണക്കാട് പിഒ, തിരുവനന്തപുരം 695 009 Email: vvkumar0001@gmail.com Mobile: 9961424848

Books Published by Author