Skip to main content
1975 ല്‍ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഇരിഞ്ചയത്ത് ജനിച്ചു. അച്ഛന്‍: കെ വിശ്വനാഥന്‍, അമ്മ : വസന്തകുമാരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പൂവത്തൂര്‍, ചാക്ക ഐ റ്റി ഐ, നെടുമങ്ങാട് ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷനില്‍ ട്രാവലിങ് ടിക്കറ്റ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്നു. സാഹിത്യപ്രവര്‍ത്തകസഹകരണ സംഘത്തിന്റെ പ്രഥമ കാരൂര്‍ സ്മാരക നോവല്‍ പുരസ്‌കാരം ഉടല്‍ഭൗതികം എന്ന ആദ്യ കൃതിക്ക് ലഭിച്ചു. ഭാര്യ : റീന. മക്കള്‍ : റിഷി, സൂര്യകാന്തി. വിലാസം : പ്രകൃതി ഇരിഞ്ചയം പി ഒ നെടുമങ്ങാട് തിരുവനന്തപുരം - 695561 ഫോണ്‍ : 9947406117 ഇമെയില്‍ : shinilal@gmail.com