Skip to main content
V Radhakrishnan
മാവേലിക്കരയില്‍ ജനനം. അച്ഛന്‍: പരേതനായ കെ വാസുദേവപ്പണിക്കര്‍. അമ്മ: ജെ രാജമ്മ. അഞ്ച് സഹോദരങ്ങള്‍. മാവേലിക്കര ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍. കായംകുളം എം എസ് എം കോളേജ്, മാവേലിക്കര പീറ്റ് മെമ്മോറിയല്‍ ട്രെയിനിങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1980 ല്‍ സുഹൃത്തുക്കള്‍ക്കൊപ്പം മാവേലിക്കരനിന്നും ആള്‍ക്കൂട്ടം മാസിക പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളില്‍ കഥകളും ആക്ഷേപഹാസ്യ ലേഖനങ്ങളും എഴുതിയിരുന്നു. ഇപ്പോള്‍ വൈജ്ഞാനിക സാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നു. ചരിത്രലേഖനങ്ങളും വിജ്ഞാനക്കുറിപ്പുകളും എഴുതിവരുന്നു. ചരിത്രം വിചിത്രം, ബാബര്‍: വ്യക്തി; ജീവിതം, ഹുമയൂണ്‍-ഷേര്‍ഷ, അഞ്ചാം പാഠം (കഥകള്‍), എല്ലാം നന്മയ്ക്ക് (ബാലകഥകള്‍) ഞാന്‍ അബ്ദുള്‍ കലാം, താരാപഥം (സിനിമ) എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ആലപ്പുഴ പറവൂര്‍ ഗവ. ഹൈസ്‌കൂളില്‍ സാമൂഹ്യശാസ്ത്ര അധ്യാപകനാണ്. ഭാര്യ : ശ്രീകല മക്കള്‍ : ശ്രീപ്രിയ, അഖില്‍ വിലാസം : വെങ്കിടേശ്വര, സനാതനപുരം പി ഒ, ആലപ്പുഴ - 688 003 ഫോണ്‍ : 9495524329