Skip to main content
V R Sudheesh
വടകരയില്‍ ജനനം. അച്ഛന്‍: എം ശേഖരന്‍. അമ്മ: വി ആര്‍ സുശീല. മടപ്പള്ളി ഗവ. കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, മദിരാശി യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കഴിഞ്ഞ 40 വര്‍ഷമായി എഴുതിക്കൊണ്ടിരിക്കുന്നു. ക്രൂരഫലിതക്കാരന്‍ ദൈവം, കഥ പറയും കഥമാമന്‍, ദൈവത്തിനൊരു പൂവ്, വംശാനന്തര തലമുറ, ചോലമരപ്പാതകള്‍, രാജാവിന്റെ മീനുകള്‍, സങ്കടമരം, ക്ഷീരപഥം, വാക്കുകള്‍ സംഗീതമാകുന്ന കാലം വരുന്നുണ്ട്, എന്റെ പ്രിയപ്പെട്ട നോവലെറ്റുകള്‍, തീയ്യക്കുട്ടികള്‍ ഇന്നും വിചാരിക്കുന്നു, വിമതലൈംഗികം, പ്രിയപ്പെട്ട കഥകള്‍, ചെറിയ ചെറിയ കഥകള്‍, പുലി, ഭവനഭേദനം, തെരഞ്ഞെടുത്ത കഥകള്‍, എന്റെ പ്രണയകഥകള്‍, വി ആര്‍ സുധീഷിന്റെ കഥകള്‍ (കഥാസമാഹാരങ്ങള്‍), അമ്പിളിപ്പൂതം (ബാലസാഹിത്യം), ആത്മഗാനം, എഴുതിയ കാലം (ഓര്‍മ്മക്കുറിപ്പുകള്‍), പ്രണയചന്ദ്രകാന്തം (സംഗീതസ്മൃതികള്‍), സമുദ്രവിപഞ്ചിക, കഥാന്തരം, നോവല്‍ വെളിച്ചങ്ങള്‍ (നിരൂപണം) മലയാളത്തിന്റെ പ്രണയകഥകള്‍, മലയാളത്തിന്റെ പ്രണയകവിതകള്‍, മദ്യശാല എം ടി എന്നീ പുസ്തകങ്ങള്‍ എഡിറ്റു ചെയ്തിട്ടുണ്ട്. ചേളന്നൂര്‍ ശ്രീ നാരായണകോളേജില്‍ മലയാളവിഭാഗം അദ്ധ്യക്ഷന്‍. മകള്‍ : വിപഞ്ചിക വിലാസം : പ്രപഞ്ചം കോഴിക്കോട് - 5 ഫോണ്‍ : 9447058137