Skip to main content
ജനനം കോഴിക്കോട്ട്. 1927 മേയ് 4. കാസര്‍കോട് സ്‌കൂളില്‍നിന്ന് ഹൈസ്‌കൂള്‍ പാസായ ശേഷം അണ്ണാമല സര്‍വ്വകലാശാലയില്‍നിന്ന് 1947 ല്‍ പഠനം പൂര്‍ത്തിയാക്കി. ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ മലയാളത്തില്‍ തിരുവിതാംകൂര്‍ രാജാവിന്റെ സ്വര്‍ണ്ണ മെഡല്‍ നേടി. 47 മുതല്‍ 50 വരെ മദിരാശി (ചെന്നൈ) ആര്‍ട്‌സ് കോളേജില്‍ ജീവശാസ്ത്ര അദ്ധ്യാപകനായി ജോലി ചെയ്തു. 1950-51 ല്‍ മദിരാശി സര്‍വ്വകലാശാലയില്‍നിന്ന് ലൈബ്രറി സയന്‍സില്‍ ഡിപ്ലോമ നേടി. 1951 മുതല്‍ 1955 വരെ പ്രസിഡന്‍സി കോളേജിലും 55 മുതല്‍ 59 വരെ ലോ കോളേജിലും 59 മുതല്‍ 89 വരെ ലവ്‌ഡേലിലുള്ള ലാറന്‍സ് സ്‌കൂളിലും ലൈബ്രേറിയനായി ജോലി ചെയ്തു. മലയാളത്തിലും ഇംഗ്ലീഷിലും (പ്രവ്ദ ഇംഗ്ലീഷ് പതിപ്പില്‍ അടക്കം) നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 13 പുസ്തകങ്ങള്‍ (എട്ടെണ്ണം മലയാളത്തിലും അഞ്ചെണ്ണം ഇംഗ്ലീഷിലും). ഭഗവദ്ഗീതയെപ്പറ്റി ഇംഗ്ലീഷില്‍ എഴുതിയ പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം ചിന്ത പ്രസിദ്ധീകരിച്ചു. തമിഴിലും അതിന്റെ പരിഭാഷ വന്നിട്ടുണ്ട്. ഉദ്യാനവും കുരിശും എന്ന ഇംഗ്ലീഷിലെഴുതിയ ബൈബിളിന്റെ ഭൗതികവാദ വ്യാഖ്യാനം റഷ്യന്‍ നിരീശ്വരവാദി സംഘടന റഷ്യന്‍ ഭാഷയിലേക്ക് തര്‍ജ്ജുമ ചെയ്യുന്നുണ്ട്. നാല് നാഷണല്‍ സെമിനാറുകളില്‍ 'ലൈബ്രറി വിദ്യാഭ്യാസത്തില്‍' എന്ന വിഷയത്തെപ്പറ്റി പ്രബന്ധം അവതരിപ്പിച്ചു. കോട്ടയത്ത് നടന്ന (വര്‍ഷം മറന്നുപോയി) ബാലസാഹിത്യ സെമിനാറില്‍ പങ്കെടുത്തു.

Books Published by Author

No Books Published by the Author